മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധി; കെ.എം.സി.എ 25 ലക്ഷം രൂപ നല്‍കി
മുഖ്യമന്തിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കെ.എം.സി.എ പ്രസിഡന്റ് ആസിഫ് ഇ.ടി.വി, കെ.എം.സി.എ ബോർഡ് മെമ്പർ ഷബീറലി, ജിബ്‌രീൽ എന്നിവർ ചേർന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് തുക കൈമാറി
പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, നോർത്ത് കാലിഫോർണിയയിലെ മലയാളി മുസ്‍ലിം സംഘടനയായ കെ.എം.സി.എ (കേരള മുസ്‍ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍) 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്തിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കെ.എം.സി.എ പ്രസിഡന്റ് ആസിഫ് ഇ.ടി.വി, കെ.എം.സി.എ ബോർഡ് മെമ്പർ ഷബീറലി, ജിബ്‌രീൽ എന്നിവർ ചേർന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് തുക കൈമാറി.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം കെ.എം.സി.എ, നോർത്ത് കാലിഫോർണിയയിലെ മറ്റു മലയാളി സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് "മലയാളീ ഫുഡ് ഫെസ്‌റ്റിവൽ" സംഘടിപ്പിക്കുകയുണ്ടായി. അതിനു പുറമെ, സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ വിവിധ കമ്പനികളുടെ ഡൊണേഷൻ മാച്ചിങ് സംവിധാനം ഉപയോഗപ്പെടുത്തി വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പുനര്‍നിര്‍മാണത്തിനുളള പദ്ധതികളിൽ ഏർപ്പെടാനുള്ള ശ്രമത്തിലാണ് കെ.എം.സി.എ. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ എം ശിവശങ്കർ ഐ.എ.എസ് -യുമായി കെ.എം.സി.എ ഭാരവാഹികൾ ചർച്ച നടത്തുകയുണ്ടായി.