മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്തി ബി.ജെ.പി

വിശ്വാസത്തിന്റെ പേരില്‍ കലാപം സൃഷ്ടിക്കാനാണ് സംഘപരിവാറിന്‍റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Update: 2018-11-18 16:27 GMT
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്തി ബി.ജെ.പി
AddThis Website Tools
Advertising

തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത ചടങ്ങ് ബി.ജെ.പി കയ്യേറി. കോര്‍പ്പറേഷന്റെ വികസന സെമിനാറിലായിരുന്നു ബി.ജെ.പി കൌണ്‍സിലര്‍മാരുടെ പ്രതിഷേധം. വിശ്വാസത്തിന്റെ പേരില്‍ കലാപം സൃഷ്ടിക്കാനാണ് സംഘപരിവാറിന്‍റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേ സമയം ശബരിമലയില്‍ പോലീസ് തേര്‍വാഴ്ചയാണ് നടക്കുന്നതെന്ന് എന്‍.എസ്.എസ് ആരോപിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന വികസന സെമിനാറിലാണ് ബി.ജെ.പി കൌണ്‍സിലര്‍മാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ചത്. വേദിയില്‍ കയറി മൈക്ക് തട്ടിയെടുത്ത് മുദ്രാവാക്യം വിളിക്കാന്‍ ശ്രമിച്ച കൌണ്‍സിലര്‍മാരെ പൊലീസ് പുറത്താക്കി. സെമിനാര്‍ നടന്ന ഹാളിനു പുറത്തും പ്രതിഷേധമുണ്ടായി.

വിശ്വാസത്തിന്‍റെ പേരില്‍ കലാപം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനങ്ങളെ അണിനിരത്തി ഇതിനെ പ്രതിരോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Full View

ശബരിമലയിലെ പൊലീസ് വിന്യാസത്തെ വിമര്‍ശിച്ച് എന്‍.എസ്.എസ് രംഗത്തെത്തി. പൊലീസ് ഭരണമാണ് സന്നിധാനത്ത് നടക്കുന്നത്. ആചാരങ്ങള്‍ പാലിച്ചെത്തുന്നവരെ അകാരണമായി അറസ്റ്റ് ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു,

Tags:    

Similar News