എരുമേലിയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായില്ല; ബുദ്ധിമുട്ടി ഭക്തര്‍ 

കുടിവെള്ളവും ഭക്ഷണവും അതിലും വലിയ വെല്ലുവിളിയാകും. ഹോട്ടലുകള്‍ അടക്കം അമ്പതോളം കടകള്‍ ലേലത്തില്‍ പോകാത്തതും തിരിച്ചടിയാകും.

Update: 2018-11-18 07:35 GMT
Advertising

മണ്ഡലകാലം തുടങ്ങിയെങ്കിലും പ്രധാന ഇടത്താവളമായ എരുമേലിയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായില്ല. കുടിവെള്ളം, ശൗചാലയം തുടങ്ങിയ സൗകര്യങ്ങള്‍ക്കായി ഭക്തര്‍ ഏറെ പണിപ്പെടണം. കടകള്‍ ലേലത്തില്‍ പോകാതിരുന്നതും ഭക്തര്‍ക്ക് പ്രയാസങ്ങളുണ്ടാക്കും.

എല്ലാ വര്‍ഷവും മണ്ഡലകാലത്തിന് മുന്‍പ് എരുമേലിയിലെ ഒരുക്കള്‍ പൂര്‍ത്തിയാകാറുണ്ട്. എന്നാല്‍ ഇത്തവണ മണ്ഡലകാലം തുടങ്ങിയിട്ടും ഒരുക്കള്‍ പൂര്‍ത്തിയാക്കാന്‍ ദേവസ്വം ബോര്‍ഡിന് സാധിച്ചിട്ടില്ല. വാവര് സ്വാമിയെ വണങ്ങി പേട്ടതുള്ളി മലകയറുന്നവരാണ് അയ്യപ്പഭക്തരില്‍ ഭൂരിഭാഗം പേരും. എന്നാല്‍ പ്രധാന ഇടത്താവളമായ എരുമേലിയില്‍ ഇത്തവണ ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഏറും.

Full View

ശൗചാലയങ്ങളുടെ പണി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. കുടിവെള്ളവും ഭക്ഷണവും അതിലും വലിയ വെല്ലുവിളിയാകും. ഹോട്ടലുകള്‍ അടക്കം അമ്പതോളം കടകള്‍ ലേലത്തില്‍ പോകാത്തതും തിരിച്ചടിയാകും.

പ്രളയത്തെ തുടര്‍ന്ന് അയ്യപ്പഭക്തര്‍ കുളിക്കുന്ന ആറ്റില്‍ മണലും ചെളിയും നിറഞ്ഞിരിക്കുകയാണ്. ഇത് പൂര്‍ണ്ണമായും നീക്കം ചെയ്യാനും സാധിച്ചിട്ടില്ല. വിരിവെക്കാനുളള സ്ഥലങ്ങള്‍ വൃത്തിയാക്കുന്നതും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ ഭക്തര്‍ എത്തുന്നതോടെ പ്രശ്‌നം രൂക്ഷമാകും. അതിന് മുന്‍പ് ആവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Tags:    

Similar News