മലബാറിനെ നെഞ്ചോട് ചേര്‍ത്ത കോട്ടയംകാരന്‍

കോഴിക്കോടിന്റെയും വയനാടിന്റെയും മലപ്പുറത്തിന്റെയും വിവിധ നിയമസഭ മണ്ഡലങ്ങൾ ചേർന്ന വയനാട്ടിൽ നിന്ന് എം പി പദവിയിലേക്കെത്തിയത് കേരളത്തില്‍ നിന്നുള്ള ഏറ്റവും അധികം ഭൂരിപക്ഷത്തോടെ.

Update: 2018-11-21 01:00 GMT
Advertising

എം.ഐ ഷാനവാസിന്റെ രാഷ്ട്രീയ ജീവിതത്തിൽ മറക്കാനാകാത്ത ഒരിടമാണ് കോഴിക്കോട്. പഠനകാലം മുതൽ തുടങ്ങിയ അഭേദ്യബന്ധമായിരുന്നു അത്. പിന്നീട് താമസത്തിനായി തെരഞ്ഞെടുത്തതും കോഴിക്കോട് തന്നെ.

ഫറൂഖ് കോളേജിലെ പഠനകാലത്ത് കെ.എസ്.യുവിന്റെ സജീവ നേതാവായിരുന്നു എം.ഐ ഷാനവാസ്. 1972-73 കാലത്ത് കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി. ഷാനവാസിന്റെ രാഷ്ട്രീയ ജീവിതത്തിലെ നാഴികകല്ലായിരുന്നു അക്കാലം. പിന്നീട് രാഷ്ട്രീയ ജീവിതം സ്വന്തം നാടായ എറണാകുളത്തും തിരുവനന്തപുരത്തുമായി മാറി.

ये भी पà¥�ें- എം.എെ ഷാനവാസ് എം.പി അന്തരിച്ചു 

പക്ഷേ ഷാനവാസിന്റെ പാർലമെന്ററി ജനാധിപത്യ സ്വപ്നങ്ങൾക്കും തേരോട്ടത്തിനും വീണ്ടും കോഴിക്കോട്ട് എത്തേണ്ടി വന്നു. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ കൂടെ സ്വീകാര്യനായപ്പോൾ ആദ്യമായി ലോക്സഭയിലേക്കും ഷാനവാസ് കാലെടുത്തു വെച്ചു. പല മണ്ഡലങ്ങളിലും പല കാലഘട്ടങ്ങളിലായി മത്സരിച്ചെങ്കിലും ഷാനവാസിന് വിജയത്തിന്റെ മധുരം പകര്‍ന്നത് കോഴിക്കോടിന്റെ കൂടെ ഭാഗങ്ങൾ ചേർന്ന വയനാട് മണ്ഡലമായിരുന്നു. 2009ലായിരുന്നു അത്. കോഴിക്കോടിന്റെയും വയനാടിന്റെയും മലപ്പുറത്തിന്റെയും വിവിധ നിയമസഭ മണ്ഡലങ്ങൾ ചേർന്ന വയനാട്ടിൽ നിന്ന് എം പി പദവിയിലേക്കെത്തിയത് കേരളത്തില്‍ നിന്നുള്ള ഏറ്റവും അധികം ഭൂരിപക്ഷത്തോടെ.

ये भी पà¥�ें- കേരളത്തിനായി പാര്‍ലമെന്റില്‍ നിരന്തരം ശബ്ദം ഉയര്‍ത്തിയ ജനപ്രതിനിധി

കോഴിക്കോട് മുക്കത്തേക്ക് തുടർന്ന് താമസം മാറ്റി. തന്റെ ആരോഗ്യപ്രശ്‌നങ്ങളെപ്പോലും അവഗണിച്ചും അദ്ദേഹം ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് ഷാനവാസ് മലയോര മേഖലയിലെത്തിച്ചത്.

Full View
Tags:    

Similar News