സി.ഐ.എസ്.എഫ് ജവാന്റെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി ഝാർഖണ്ഡ് സ്വദേശി
മുഹമ്മദ് ഇമാമുദ്ദീന്റെ മകൾ ഫാത്തിമ ഖാത്തൂൻ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കരിപ്പൂരിലെ സി.ഐ.എസ്.എഫ് ജവാന്റെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി ഝാർഖണ്ഡ് സ്വദേശിയാണെന്ന് പൊലീസ് . മുഹമ്മദ് ഇമാമുദ്ദീന്റെ മകൾ ഫാത്തിമ ഖാത്തൂൻ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കരിപ്പൂർ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് സബ് ഇൻസ്പെക്ടർ ആയ ഉത്തർപ്രദേശ് സ്വദേശി വിശ്വജിത് സിംഗിന്റെ ഉണ്ണിയാൽ പറമ്പിലെ കോട്ടേഴ്സിൽ കഴിഞ്ഞ ദിവസമാണ് 28 കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിൽനിന്ന് ഒരുവർഷംമുമ്പ് കരിപ്പൂരിലെത്തിയ വിശ്വജിത് സിംഗിന്റെ കാമുകിയായിരുന്നു മരിച്ച യുവതിയെന്ന് പോലീസ് പറഞ്ഞു . എന്നാൽ യുവതിയിൽ നിന്നും 2 തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. ബിഹാർ സ്വദേശിയായ നിഷയാണ് മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം . പിന്നീട് തിരിച്ചറിയൽരേഖ പരിശോധിച്ചപ്പോൾ ഝാർഖണ്ഡ് സ്വദേശിയായ ഇമാമുദ്ദീന്റെ മകൾ ഫാത്തിമ ഖാതൂനാണെന്ന നിഗമനത്തിലെത്തിയത് .
യുവതിയുടെ പിതാവിനൊപ്പം ജോലി ചെയ്തു വരുമ്പോഴാണ് ഇവർ തമ്മിൽ പ്രണയത്തിലായത് നാലുവർഷം മുമ്പ് ഇദ്ദേഹം പൂജ എന്ന മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു .സ്വദേശമായ യു.പിയിൽനിന്ന് ഭാര്യയുമൊത്ത് ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അടുത്ത ദിവസങ്ങളിൽ ഝാർഖണ്ഡിൽ നിന്ന് എത്തുന്ന ബന്ധുക്കൾ ഏറ്റുവാങ്ങും .