എനിക്ക് സത്യം അറിയണം; ആ ‘കുപ്രസിദ്ധ പയ്യന്‍’ സി.ബി.ഐയുടെ സഹായം തേടുന്നു
സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് ജയേഷും ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ആളുകളും പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. 2012 ജൂലൈ 21ന് സുന്ദരി അമ്മ കൊല്ലപ്പെട്ട സമയത്ത് ജോലി സ്ഥലത്തായിരുന്നു ജയേഷ്.
കോഴിക്കോട് കോളിളക്കം സൃഷ്ടിച്ച സുന്ദരിയമ്മ വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ജയേഷ്. ഇപ്പോഴും കുറ്റവാളിയെ പോലെ വേട്ടയാടപ്പെടുകയാണ് ഈ ചെറുപ്പക്കാരന്‍. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രം ജയേഷിന്റെ കഥയാണ് പറയുന്നത്. ഈ പ്രശ്നങ്ങള്‍ക്കിടയിലും സിനിമയിലെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോയേയും സംവിധായകന്‍ മധുപാലിനെയും കാണണമെന്നതാണ് ജയേഷിന്റെ വലിയ ആഗ്രഹം.
സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് ജയേഷും ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ആളുകളും പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. 2012 ജൂലൈ 21ന് സുന്ദരി അമ്മ കൊല്ലപ്പെട്ട സമയത്ത് ജോലി സ്ഥലത്തായിരുന്നു ജയേഷ്. പൊലീസില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ആണ് കൊലപാതകി എന്നാരോപിച്ച് ജയേഷിനെ പ്രതിചേര്‍ക്കുന്നത്. പിന്നീട് കോടതി ജയേഷിനെ കുറ്റവിമുക്തനാക്കി. മാത്രമല്ല അന്നത്തെ പൊലീസുദ്യോഗസ്ഥര്‍ ഒരു ലക്ഷം രൂപ ജയേഷിന് നല്‍കണമെന്നും വിധിച്ചു. കേസില്‍ അപ്പീല്‍ പോയതിനാല്‍ ഇപ്പോഴും ജയേഷിന് ആ പൈസ കിട്ടിയിട്ടില്ല.
ഇതിനിടയില്‍ മറ്റൊരു കേസിലും പ്രതിചേര്‍ത്തു. അതിലും കോടതി വെറുതെ വിട്ടു. കൊലപാതകി എന്ന പേര് തന്നെ വിടാതെ പിന്തുടരുകയാണ്. ആ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തണമെന്നാണ് ജയേഷിന്റെ ആവശ്യം. തന്റെ കഥ പറയുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ നിറയുന്പോള്‍ ജയേഷിന് ഒരാഗ്രഹമുണ്ട്. ടൊവിനോയേയും മധുപാലിനെയും ഒന്ന് കാണണം.