രാഹുൽ ഈശ്വറിനെ ശബരിമലയില്‍ പോലീസ് തടഞ്ഞു

അനുമതി ലംഘിച്ച് പോകാൻ ശ്രമിച്ചാൽ കരുതൽ തടങ്കലിലെടുക്കുമെന്ന് പോലീസ് പറഞ്ഞതായി രാഹുൽ ഈശ്വർ

Update: 2018-11-24 14:18 GMT
Advertising

ശബരിമല ദർശനത്തിനെത്തിയ രാഹുൽ ഈശ്വറിന് പോലീസ് അനുമതി നിഷേധിച്ചു. അനുമതി ലംഘിച്ച് പോകാൻ ശ്രമിച്ചാൽ കരുതൽ തടങ്കലിലെടുക്കുമെന്ന് പോലീസ് പറഞ്ഞതായി രാഹുൽ ഈശ്വർ വ്യക്തമാക്കി. ഇതേ തുടർന്ന് ദർശനത്തിന് എത്തിയ രാഹുൽ ഈശ്വർ മടങ്ങി. തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

ഉച്ചയ്ക്കു ശേഷമാണ് ശബരിമല ദർശനത്തിനായി ഇരുമുടിക്കെട്ടുമായി രാഹുൽ ഈശ്വർ നിലക്കലിലെത്തിയത്. എന്നാൽ ചിത്തിര ആട്ടവിശേഷ പൂജാസമയത്ത് ശബരിമലയിലും പരിസരപ്രദേശങ്ങളിലും നടന്ന പ്രതിഷേധ പരിപാടികൾ ചൂണ്ടിക്കാട്ടി പോലീസ് രാഹുൽ ഈശ്വറിന് അനുമതി നിഷേധിച്ചു. രാഹുൽ ഈശ്വർ സന്നിധാനത്തെത്തിയാൽ ഉണ്ടായേക്കാവുന്ന പ്രശ്നസാധ്യത കണക്കിലെടുത്താണ് പോലീസ് നടപടി. എന്നാൽ ദർശനത്തിനെത്തിയ തന്നെ തടഞ്ഞ പോലീസ് നിലപാട് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

ശബരിമല ദർശനത്തിന് വിലക്കില്ലെന്ന റാന്നി കോടതിയുടെ ജാമ്യവ്യവസ്ഥ രാഹുൽ ഈശ്വർ പോലീസിനെ ധരിപ്പിച്ചെങ്കിലും ഇത് അംഗീകരിക്കാൻ പോലീസ് തയ്യാറായില്ല. അനുമതി ലംഘിച്ച് പോകാൻ ശ്രമിച്ചാൽ കരുതൽ തടങ്കലിൽ എടുക്കുമെന്നും പോലീസ് രാഹുലിനെ അറിയിച്ചു. ഇതേത്തുടർന്നാണ് രാഹുൽ ഈശ്വർ മടങ്ങിയത്.

Full View
Tags:    

Similar News