ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണം നിഷേധിച്ച് വീണ്ടും നിയമന നീക്കം
നിയമനം നടത്താന്‍ തീരുമാനിച്ച ഗവേണിംഗ് ബോഡിയുടെ മിനിറ്റ്‌സിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
Update: 2018-11-25 05:20 GMT
ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണം നിഷേധിച്ച് വീണ്ടും നിയമന നീക്കം. സംവരണ നിഷേധത്തെക്കുറിച്ച് പരാതി ദേശീയ പട്ടികജാതി കമ്മീഷന്‍ കേസ് പരിഗണിക്കവെയാണ് പുതിയ നിയമന നീക്കം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നിയമന കണക്കുകള്‍ ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
ദേശീയ പട്ടികജാതി കമ്മീഷന്‍ ശ്രീ ചിത്ര സന്ദര്‍ശിക്കാനും തീരുമാനിച്ചിരുന്നു. നിയമനം നടക്കുന്നത് പരാതി ഉയര്‍ന്ന ഗ്രൂപ്പ് എ വിഭാഗത്തില്‍. നിയമനം നടത്താന്‍ തീരുമാനിച്ച ഗവേണിംഗ് ബോഡിയുടെ മിനിറ്റ്‌സിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.