വൃക്കരോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ്; ധനസമാഹരണ യജ്ഞത്തിൽ പങ്കാളികളായി വാഴക്കാടുകാര്‍

വാഴക്കാട് അസോസിയേഷൻ ഖത്തർ എന്ന പ്രവാസി കൂട്ടായ്മയുടെ ജീവകാരുണ്യ സംരംഭത്തിന് പിന്തുണയുമായാണ് വാഴക്കാട് പ്രദേശം മുഴുവൻ ഏകദിന ധനസമാഹരണത്തിന് ഇറങ്ങിയത് 

Update: 2018-11-26 02:18 GMT
Advertising

വൃക്കരോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് ചെയ്യാനായുള്ള ധനസമാഹരണ യജ്ഞത്തിൽ മലപ്പുറത്തെ ഒരു പഞ്ചായത്ത് മുഴുവൻ പങ്കാളികളായി. വാഴക്കാട് അസോസിയേഷൻ ഖത്തർ എന്ന പ്രവാസി കൂട്ടായ്മയുടെ ജീവകാരുണ്യ സംരംഭത്തിന് പിന്തുണയുമായാണ് വാഴക്കാട് പ്രദേശം മുഴുവൻ ഏകദിന ധനസമാഹരണത്തിന് ഇറങ്ങിയത് .

ഖത്തറിൽ പ്രവാസികളായി കഴിയുന്ന വാഴക്കാട്ട് കാരുടെ കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ വാഖ് ഡയാലിസിസ് സെന്ററിനായുള്ള ഏകദിന ധനസമാഹരണമാണ് നാട്ടുകാരുടെ സഹകരണത്തോടെ നടന്നത്. മുൻവർഷങ്ങളിൽ ഒറ്റ ദിവസം കൊണ്ട് 35 ലക്ഷത്തിലധികം രൂപ പിരിച്ചെടുത്ത പ്രദേശവാസികൾ ഈ വർഷം 50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഏകദിന ധനസമാഹരണത്തിന് മുന്നോടിയായി വാക്ക് വിത്ത് വാഖ് എന്ന പേരിൽ പഞ്ചായത്തിലുടനീളം കൂട്ടനടത്തം സംഘടിപ്പിച്ചിരുന്നു. കാരുണ്യവഴിയിൽ കൈകോർക്കാം എന്ന തലക്കെട്ടിൽ നടന്ന ധനസമാഹരണത്തിൽ പ്രദേശത്തെ ക്ലബ്ബുകളും വിദ്യാർത്ഥികളും സാംസ്കാരിക കൂട്ടായ്മകളും പങ്കാളികളായി.

വാഴക്കാട് ഇഖ്റ ആശുപത്രിയിൽ 10 മെഷീനുകളുമായി പ്രവർത്തിക്കുന്ന വാഖ് ഡയാലിസിസ് സെന്ററിൽ നിലവിൽ 36 രോഗികളാണ് ഡയാലിസിസിന് എത്തുന്നത് .വീടുകൾ തോറും കയറിയിറങ്ങിയുള്ള ഫണ്ട് ശേഖരണത്തിൽ പഞ്ചായത്തിലെ മുഴുവൻ വീട്ടുകാരും തങ്ങളുടെ വിഹിതം ഏൽപ്പിച്ചു കഴിഞ്ഞു.

Tags:    

Similar News