ശബരിമല: സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി കര്‍മ്മ സമിതി

ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്ക് പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് മൂന്നാംഘട്ട സമരത്തിലേക്ക് ശബരിമല കര്‍മ്മ സമിതി കടന്നിരിക്കുന്നത്.

Update: 2018-11-26 15:39 GMT
Advertising

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ശബരിമല കര്‍മ്മ സമിതി. സമരത്തിന്റെ മൂന്നാം ഘട്ടമായി ഈമാസം 30ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ഗ്രാമതലതത്തില്‍ നാമജപയ‍‍‍ജ്ഞം നടത്താനും ഒപ്പ് ശേഖരണം നടത്താനും തീരുമാനിച്ചു.

ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്ക് പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് മൂന്നാംഘട്ട സമരത്തിലേക്ക് ശബരിമല കര്‍മ്മ സമിതി കടന്നിരിക്കുന്നത്. ശബരിമലയില്‍ പ്രതിഷേധങ്ങള്‍ നടത്തുന്നതിനൊപ്പം സെക്രട്ടറിയേറ്റിന് മുന്നിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ‌‌‌

ഈ മാസം 30 ന് സെക്രട്ടറിയേറ്റിന് മുമ്പ് ധരണ നടത്തും. സന്യാസിവര്യന്‍മാരും സമുദായ നേതാക്കള്‍ അടക്കമുള്ളവര്‍ ഇതില്‍ പങ്കെടുക്കും. സംസ്ഥാന വ്യാപകമായി നടത്തി വരുന്ന നാമജപയജ്ഞം ഗ്രാമതലങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ഡിസംബര്‍ 1,2,3 തിയതികളില്‍ ഗ്രാമതലങ്ങളില്‍ ഗൃഹസമ്പര്‍ക്കവും ഒപ്പുശേഖരണവും നടത്തും. തുടര്‍ന്ന് അയ്യപ്പ സംഗമവും യുവതി സംഗമവും സംഘടിപ്പിക്കും. ഡിസംബര്‍ 10ന് പത്തംതിട്ടയില്‍ ദക്ഷിണേന്ത്യയിലെ ഗുരുസ്വാമിമാരുടെ സംഗമം സംഘടിപ്പിക്കാനും കര്‍മ്മ സമിതി തീരുമാനിച്ചിട്ടുണ്ട്.

Full View
Tags:    

Similar News