ഫ്ലാറ്റ് നല്‍കാത്തതില്‍ പ്രതിഷേധം; മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാര്‍ ഭൂമി പ്രതീകാത്മകമായി കയ്യേറി 

ഫ്ലാറ്റ് നിര്‍മാണത്തിന് സ്ഥലം ലഭ്യമല്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് തെളിയിക്കാനാണ് ബീമാപള്ളിക്കാരുടെ സമരം.

Update: 2018-11-29 02:19 GMT
Advertising

ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ബീമാ പള്ളിയിലെ മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാര്‍ ഭൂമി പ്രതീകാത്മകമായി കയ്യേറി. ഫ്ലാറ്റ് നിര്‍മാണത്തിന് സ്ഥലം ലഭ്യമല്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് തെളിയിക്കാനാണ് ബീമാപള്ളിക്കാരുടെ സമരം.

Full View

രാവിലെ പ്രകടനമായെത്തിയ ബീമാപള്ളിയിലെ മത്സ്യത്തൊഴിലാളികള്‍ പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബീമാപള്ളിക്ക് സമീപമുള്ള സര്‍ക്കാര്‍ സ്ഥലത്ത് പ്രവേശിച്ചു. ഈ സ്ഥലം മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഫ്ലാറ്റ് നിര്‍മിക്കേണ്ട സ്ഥലമെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡും സ്ഥാപിച്ചു. ഡയറി വകപ്പിന് കീഴിലെ തീറ്റപ്പുല്‍ ഉല്പാദന കേന്ദ്രത്തിന്റെ ഭാഗമായിരുന്നതാണ് ഈ സ്ഥലം. മുട്ടത്തറയിലെ ഫ്ലാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നതും ഇതിനടുത്ത് തന്നെ. ഇനിയും സ്ഥലം ലഭ്യമല്ലെന്ന വാദം സര്‍ക്കാര്‍ ഉയര്‍ത്തരുതെന്നാണ് ബീമാ പള്ളിക്കാര്‍ പറയുന്നത്. ഇനിയും സര്‍ക്കാര്‍ ഫ്ലാറ്റ് നിര്‍മാണത്തിന് നടപടിയെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കാനും ജനകീയ സമിതി തീരുമാനിച്ചിട്ടുണ്ട്. ഫ്ലാറ്റ് നിര്‍മാണത്തിനായി സര്‍ക്കാര്‍ സ്ഥലം ബീമാപള്ളിക്ക് സമീപം തന്നെ ലഭ്യമാണെന്ന വാര്‍ത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.

Tags:    

Similar News