ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് വിരമിക്കും; പടിയിറങ്ങുന്നത് 1034 വിധികള്‍ പറഞ്ഞ മലയാളി ജഡ്ജി

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിഷേധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാരുടെ കൂട്ടത്തിലും കുര്യന്‍ ജോസഫുണ്ടായിരുന്നു.

Update: 2018-11-29 01:26 GMT
Advertising

സുപ്രിം കോടതിയിലെ മലയാളി മുഖമായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് വിരമിക്കും. അഞ്ച് വര്‍ഷം കൊണ്ട് ആയിരത്തിലധികം വിധിന്യായങ്ങള്‍ എഴുതിയാണ് പടിയിറക്കം. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിഷേധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാരുടെ കൂട്ടത്തിലും കുര്യന്‍ ജോസഫുണ്ടായിരുന്നു.

സുപ്രിം കോടതി കൊളീജിയത്തിലെ മൂന്നാമൻ. വൈവാഹിക കേസുകളില്‍ പലപ്പോഴും മധ്യസ്ഥന്‍. പരമോന്നത കോടതിയില്‍ 1034 വിധികള്‍ എഴുതിയ ആദ്യ മലയാളി. കോടതി ഭരണത്തിലെ അരുതായ് മകളില്‍ മുന്‍ ചീഫ് ജസറ്റിസ് ദീപക് മിശ്രക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ച മുതിര്‍ന്ന ജഡ്ജി‍. അങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ജസ്റ്റിസ് കുര്യന്‍ ജോസഫിന്. മുത്തലാഖ്, ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ തുടങ്ങിയ സുപ്രധാന കേസുകളില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു. ദാമ്പത്യ തർക്ക കേസുകളിൽ മിക്കതിലും കക്ഷികളെ രമ്യതയിലാക്കുന്നതിലും, സമാധാനപരമായി വേർപിരിക്കുന്നതിലും, കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലും പ്രവീണ്യം തെളിയിച്ചു. മുംബൈ സ്ഫോടനപരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ മരണ വാറന്റ് കുര്യന്‍ ജോസഫ് റദ്ദാക്കിയത് ജുഡിഷ്യറിയിലും പുറത്ത് ചര്‍ച്ചക്ക് വഴിയൊരുക്കി. വധ ശിക്ഷ തന്നെ എടുത്തു കളേണ്ടതിനെ കുറിച്ച് ആലോചിക്കണമെന്ന് ഇന്നലെ പ്രസ്താവിച്ച വിധിയിലും കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി.

മഹാപ്രളയത്തില്‍ കേരളം വിറങ്ങലിച്ചു നിന്നപ്പോള്‍ ഡല്‍ഹിയില്‍നിന്നുയര്‍ കരുതലിന്റെ കൈകളിലൊന്ന് ഈ ജ്ഡ്ജിയുടെതായിരുന്നു. സംഭാവനകള്‍ ശേഖരിക്കുന്ന ചടങ്ങില്‍ ചുക്കാന്‍ പിടിച്ച ജസ്റ്റിസ് നമ്മള്‍ അതിജീവിക്കുമെന്ന് പാടി മലയാള നാടിന് കരുത്തേകി. 2013 മാര്‍ച്ച് എട്ടിനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രിം കോടതി ജഡ്ജിയായി നിയമിതനായത്.

ये भी पà¥�ें- 1031 വിധികള്‍; സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ വിധികളെഴുതിയ മലയാളിയായി ജസ്റ്റിസ് കുര്യന്‍ ജോസഫ്

ये भी पà¥�ें- ഇനിയും മൌനം തുടര്‍ന്നാല്‍ ചരിത്രം മാപ്പ് തരില്ല; കേന്ദ്രത്തിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്

Tags:    

Similar News