ശബരിമല: സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നിരാഹാര സമരത്തിന്

മനുഷ്യസഹജമായി ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും സുരേന്ദ്രനായി ബി.ജെ.പി ചെയ്തിട്ടുണ്ട്. യതീശ് ചന്ദ്രക്കെതിരെ കെ. പി ശശികലയുടെ മകൻ മാനനഷ്ടകേസ് കൊടുക്കും.

Update: 2018-11-29 10:02 GMT
Advertising

ശബരിമല വിഷയത്തില്‍ ബി.ജെ.പി സമരരൂപം മാറ്റുന്നു. നിരോധനാജ്ഞ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കും. തിങ്കളാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് നിരാഹാര സമരമെന്ന് സംസ്ഥാന പ്രസിഡന്റ് പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. അടുത്ത മാസം അഞ്ച് മുതല്‍ പഞ്ചായത്ത് തലത്തിൽ ഭക്തജന സദസുകൾ സംഘടിപ്പിക്കുമെന്നും ശ്രീധരന്‍ പിള്ള കൊച്ചിയില്‍ പറഞ്ഞു.

മനുഷ്യസഹജമായി ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും സുരേന്ദ്രനായി ബി.ജെ.പി ചെയ്തിട്ടുണ്ട്. യതീശ് ചന്ദ്രക്കെതിരെ കെ.പി ശശികലയുടെ മകൻ മാനനഷ്ടകേസ് കൊടുക്കും. ശബരിമലയിലെ വരുമാനത്തിലെ കുറവ് ഇരന്ന് വാങ്ങിയ ഒരു കാര്യമാണെന്നും പന്തളം കൊട്ടാരം, തന്ത്രി കുടുംബം, ശബരിമല കര്‍മസമിതി തുടങ്ങിയവരുമായി ചർച്ച നടത്തുമെന്നും പി. സി ജോര്‍ജിനൊപ്പം നിയമസഭയില്‍ സഹകരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അഖിലേന്ത്യാ ജന.സെക്രട്ടറി സരോജ് പാണ്ഡയുടെ നേതൃത്വത്തിൽ 4 അംഗ കേന്ദ്രസംഘം കേരളത്തിൽ എത്തുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.

Tags:    

Similar News