ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ ബി.ജെ.പിയുടെ നിരാഹാര സമരം ഇന്ന് തുടങ്ങും

രാവിലെ സെക്രട്ടറിയേറ്റ് നടയിലാണ് സമരം. അനിശ്ചിത കാല സമരത്തിൽ ഇന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ടിക്കുന്നത്. 

Update: 2018-12-03 02:20 GMT
Advertising

ശബരിമല സ്ത്രീ പ്രവേശന പ്രശ്നത്തിൽ ബി.ജെ.പി നടത്തുന്ന നിരാഹാര സമരം ഇന്നാരംഭിക്കും. രാവിലെ സെക്രട്ടറിയേറ്റ് നടയിലാണ് സമരം. അനിശ്ചിതകാല സമരത്തിൽ ഇന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ടിക്കുന്നത്. ശബരിമല സ്ഥിതിഗതികള്‍ പഠിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എം.പിമാരുടെ നാലംഗ സംഘം ജയിലില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ സന്ദര്‍ശിക്കും.

Full View

സുപ്രിം കോടതി വന്നതു മുതൽ ശവരിമല കേന്ദ്രീകരിച്ച് ആരംഭിച്ച സമരമാണ് ഇന്നു മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിക്കുന്നത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ സമരം ഉത്ഘാടനം ചെയ്യും. ഓരോ ദിവസവും ഓരോ ജില്ലാകമ്മിറ്റിക്കുമാണ് സമരത്തിന്റെ ചുമല. പരമാവധി പ്രവർത്തക പങ്കാളിത്തം ഉണ്ടാവണമെന്നാണ് നിർദ്ദേശം. സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത് സംസ്ഥാന തേതൃത്വത്തിനെതിരെ കടുത്ത് വിമർശനമാണ് നിലവിലുള്ളത്. ഇത്തരം സാഹചര്യത്തിൽ ദേശീയ അധ്യക്ഷൻ നിയോഗിച്ച എം.പിമാരുടെ നാലംഗ സംഘം കേരളത്തില്‍ ഉള്ള സാഹചര്യത്തിലാണ് നിരാഹാര സമരം ആരംഭിക്കുന്നത്.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ അറസ്റ്റ് പ്രശ്നവും സമരത്തിലെ പ്രധാന ആവശ്യമാണ്. സുരേന്ദ്രനെ രാവിലെ പുജപ്പുര ജയിലിലെത്തി എം.പിമാരുടെ നാലംഗ സംഘം സന്ദർശിക്കും. സുരേന്ദ്രന്റെ ജയിൽ മോചനത്തിന് വേണ്ടി പാർട്ടി ശക്തമായി ഇടപെട്ടില്ലെന്നും വിമർശനമുണ്ട്.

Tags:    

Similar News