നിലക്കലില്‍ വാഹന പരിശോധന കര്‍ശനമാക്കി പൊലീസ്

തീര്‍ഥാടനത്തിന് യുവതികള്‍ എത്തുമെന്ന വിവരത്തിന് അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത് എന്നാണ് സൂചന...

Update: 2018-12-15 07:52 GMT
Advertising

ശബരിമലയിലേക്ക് യുവതികളെത്തുമെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലയ്ക്കലില്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കി. പമ്പയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പൊലീസ് കയറി പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. അതേസമയം, ശബരിമല ദര്‍ശനത്തിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ സംരക്ഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി.

രാവിലെ മുതലാണ് നിലക്കലില്‍ വാഹന പരിശോധന ശക്തമാക്കിയത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പോലീസ് കയറി പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. തീര്‍ഥാടനത്തിന് യുവതികള്‍ എത്തുന്നുവെന്ന രഹസ്യ വിവരത്തിന് അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത് എന്നാണ് സൂചന. എന്നാല്‍ ദീര്‍ഘദൂര സര്‍വ്വീസുകളില്‍ സുരക്ഷാ പരിശോധന നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം ശബരിമല ദര്‍ശനത്തിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ സംരക്ഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി. അവധി ദിവസമായ ഇന്നും നാളെയും ശബരിമലയില്‍ തിരക്ക് വര്‍ധിക്കുമെന്നതിനാല്‍, പൊലീസ് കടുത്ത ജാഗ്രത തുടരുകയാണ്.

Full View
Tags:    

Similar News