വായില്‍ നിന്നും ലോഹച്ചീളുകള്‍; വിശദീകരിക്കാനാവാതെ ഡോക്ടര്‍മാര്‍
വായിൽ നിന്ന് നിത്യവും സ്വർണ സദൃശ്യമായ ലോഹ ചീളുകൾ ലഭിക്കുന്ന അനുഭവമാണ് മലപ്പുറത്തെ ഒരു യുവാവിന് പങ്കു വെക്കാനുള്ളത്. വാഴക്കാട് കൂരിത്തൊടിക അബ്ബാസിന്റെ അനുഭവം ഡോക്ടർമാർക്കും പുതുമയുള്ളതാണ്.
വാഴക്കാട് ബാബുസാൻറകത്ത് കൂരിതൊടിക അബ്ബാസിന്റെ വായിൽ നിന്ന് രാവിലെ ബ്രഷ് ചെയ്യുമ്പോഴാണ് സ്വർണ്ണവർണ്ണത്തിലുള്ള തിളക്കമുള്ള വസ്തു ലഭിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഈ പ്രതിഭാസം കണ്ടു തുടങ്ങിയിട്ടെങ്കിലും അടുത്തകാലത്താണ് അബ്ബാസ് ഇവ ശേഖരിച്ചു തുടങ്ങിയത്.
പരിശോധനയിൽ ഇവ സ്വർണമല്ലെന്ന് മനസ്സിലാക്കാനായി എങ്കിലും ഈ പ്രതിഭാസത്തെ വ്യക്തമായി നിർവ്വചിക്കാൻ ഡോക്ടർമാർക്കും ആയിട്ടില്ല. മലപ്പുറം ഡി.എം.ഒ ഉൾപ്പെടെ പല ഡോക്ടർമാരും ഇതേക്കുറിച്ച് പഠനം നടത്തിയെങ്കിലും കാരണം കണ്ടെത്താനായില്ല. നിലവിൽ ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കിലും, ഈ പ്രതിഭാസമെന്തെന്ന് അറിയണമന്ന ആഗ്രഹത്തിലാണ് അബ്ബാസ്.