ശബരിമല യുവതീ പ്രവേശനം: സുപ്രീംകോടതിയിലെ നിലപാടുമാറ്റം വിശദീകരിക്കാനാവാതെ ദേവസ്വം ബോർഡ്
ഭക്തരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും ബാധ്യതയുണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍
സുപ്രീം കോടതിയിലെ നിലപാടു മാറ്റത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാനാകാതെ ദേവസ്വം ബോർഡ് പ്രസിഡന്റ്. സർക്കാർ സമ്മർദ്ദമാണ് നിലപാടു മാറ്റത്തിന് പിന്നിലെന്നാണ് സൂചന. യുവതി പ്രവേശന വിധിക്ക് ശേഷമുള്ള നിലപാടാണ് കോടതി ചോദിച്ചതെന്നാണ് ബോർഡിന്റെ ന്യായം.
മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യമുയർന്നപ്പോഴും പ്രസിഡന്റിന്റെ മറുപടിക്ക് വ്യക്തതയുണ്ടായില്ല. സർക്കാർ നിലപാടിനൊപ്പം ചേർന്നതാണോയെന്ന ചോദ്യത്തിന്, സർക്കാരിന്റെ വാദത്തിന് അടിപ്പെട്ടിട്ടില്ല. വിധിക്ക് ശേഷമുള്ള അഭിപ്രായമാണ് കോടതിയെ അറിയിച്ചത്. ഭാവികാര്യം ഇപ്പോൾ പറയാനാകില്ലെന്നും പത്മകുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു
സ്വതന്ത്രമായ അഭിപ്രായമെന്നാവർത്തിക്കുന്നുവെങ്കിലും സർക്കാർ സമ്മർദ്ദത്തിന് വഴങ്ങിയെന്ന സൂചനയാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വാക്കുകളിൽ. ബോർഡിന്റെ നിലപാടു മാറ്റത്തിനെതിരെ ശക്തമായ ഭാഷയിലാണ് പന്തളം കൊട്ടാര നിർവാഹക സമിതി പ്രതികരിച്ചത്.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോർഡും സർക്കാരും ഭക്തര്‍ക്കൊപ്പമല്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി. ദേവസ്വം ബോർഡ് നയം എന്താണെന്ന് ഇപ്പോൾ വ്യക്തമായി. ആരെങ്കിലും കണ്ണ് ഉരുട്ടിയാൽ മാറ്റേണ്ടതല്ല ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ശബരിമല ഇനിയും സംഘർഷ ഭൂമി ആകുമോ എന്ന ആശങ്കയുണ്ട്. അനുകൂല വിധിയുണ്ടായില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്നും കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ പറഞ്ഞു.
ये à¤à¥€ पà¥�ें- യുവതീ പ്രവേശനത്തില്‍ നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡിന്റെ വാദം
വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിയുകയാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണനും പറഞ്ഞു. ബോര്‍ഡ് നിരന്തരം നിലപാട് മാറ്റുന്നു. ഭക്തരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും ബാധ്യതയുണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനം പുനഃപ്പരിശോധിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിനേയും ദേവസ്വം ബോര്‍ഡിനേയും വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തെത്തി. വിശ്വാസികളാട് കടുത്ത അനീതിയാണ് ദേവസ്വം ബോർഡ് കാണിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രീം കോടതിയിലെ നിലപാടിന് ജനങ്ങൾ തെരഞ്ഞെടുപ്പിൽ സർക്കാറിന് മറുപടി നൽകും. സുപ്രീം കോടതിയിൽ സർക്കാർ വിശ്വാസികളെ ചവിട്ടിമെതിച്ചെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.
ശബരിമല വിഷയത്തിൽ വിധി എന്തായാലും നടപ്പാക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുകയാണ് സർക്കാർ ചെയ്തത്. വിധി മറിച്ചായാൽ അതും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.