വടകരയില്‍ കോലീബി സഖ്യമെന്ന് ടി.പി രാമകൃഷ്ണന്‍; ആരോപണം പരാജയം മുന്‍കൂട്ടി കണ്ടെന്ന് മുരളീധരന്‍ 

കെ.മുരളീധരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് അതുകൊണ്ടാണ്. കോലീബി സഖ്യം പോലെയുള്ള ധാരണയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Update: 2019-03-20 07:16 GMT
Advertising

വടകരയില്‍ കോലീബി സഖ്യമെന്ന ആരോപണവുമായി ഇടതുമുന്നണി. അവിശുദ്ധകൂട്ട് കെട്ട് വടകരയില്‍ നടന്നെന്നും കെ.മുരളീധരന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത് അതുകൊണ്ടാണെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പരാജയം മുന്‍കൂട്ടികണ്ടാണ് കോലീബി സഖ്യമെന്ന ആരോപണം ഉന്നയിക്കുന്നതെന്ന് കെ.മുരളീധരന്‍ പ്രതികരിച്ചു.

വടകരയില്‍ കെ.മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി.പി.എമ്മിന്റെ പുതിയ നീക്കം. കോലീബി സഖ്യമാണ് മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലെന്നാണ് സി.പി.എം പ്രചരണം. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം വൈകിപ്പിച്ചത് ഈ കൂട്ടുകെട്ട് നിലവില്‍ വരാന്‍ വേണ്ടിയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. മുരളീധരന്റെ വിജയത്തെ സി.പി.എം പ്രചരണം ബാധിക്കില്ലെന്നായിരുന്നു മുസ് ലീം ലീഗിന്റെ നിലപാട്.

സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കുന്ന വടകരയില്‍ ജയിക്കാനായി ആവനാഴിയിലെ എല്ലാ ആയുധങ്ങളും ആദ്യം തന്നെ പുറത്തെടുക്കുകയാണ് മുന്നണികള്‍. അത് ഉറപ്പിക്കുന്നതാണ് ഇപ്പോഴത്തെ ആരോപണങ്ങളും ചര്‍ച്ചകളും.

Full ViewFull View
Tags:    

Similar News