കോ-ലീ-ബി സഖ്യമല്ല മാ-ബി സഖ്യമാണുള്ളതെന്ന് മുരളീധരനും ചെന്നിത്തലയും

തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് കെ.മുരളീധരന്‍ മീഡിയവണിനോട് പറഞ്ഞു.

Update: 2019-03-21 05:48 GMT
Advertising

സംസ്ഥാനത്ത് കോ-ലീ-ബി സഖ്യമല്ല മാ-ബി സഖ്യമാണുള്ളതെന്ന് കെ മുരളീധരൻ. ആർ.എം.പിയുടെ പിന്തുണ വിജയത്തിന് സഹായിക്കും. തികഞ്ഞ വിജയ പ്രതീക്ഷയാണ് വടകരയിലുള്ളതെന്നും കെ.മുരളീധരന്‍ മീഡിയവണിനോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആരോപണം ഉന്നയിച്ചു. കേരളത്തിൽ സി.പി.എം - ബി.ജെ.പി കൂട്ടുകെട്ടാണുള്ളത്. കോണ്‍ഗ്രസ് ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കിയെന്ന കോടിയേരിയുടെ ആരോപണം അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Full View

വടകരയില്‍ കെ.മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി.പി.എം കൊ-ലീ-ബി സഖ്യമെന്ന ആരോപണം ഉന്നയിച്ചത്. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം വൈകിപ്പിച്ചത് ഈ കൂട്ടുകെട്ട് നിലവില്‍ വരാന്‍ വേണ്ടിയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് സംസ്ഥാനത്ത് മാര്‍ക്സിസ്റ്റ് -ബി.ജെ.പി സഖ്യമാണുള്ളതെന്ന് മുരളീധരന്‍ മറുപടി നല്‍കിയത്.

ये भी पà¥�ें- വടകരയില്‍ കോലീബി സഖ്യമെന്ന് ടി.പി രാമകൃഷ്ണന്‍; ആരോപണം പരാജയം മുന്‍കൂട്ടി കണ്ടെന്ന് മുരളീധരന്‍ 

Tags:    

Similar News