പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍
ബി.ജെ.പിയില്‍ നിന്ന് ആരും തന്നെ സമീപിച്ചിട്ടില്ല.
Update: 2019-03-23 07:40 GMT
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ താൻ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന വാർത്ത അസംബന്ധമെന്ന് പി.ജെ കുര്യൻ. ഇത്തരം പ്രചരണം തന്നെ അധിക്ഷേപിക്കാനാണ് . ഇതിന് പിന്നിൽ കോൺഗ്രസ് സുഹൃത്തുക്കളാണെന്നോയെന്ന് സംശയിക്കുന്നുവെന്നും കുര്യൻ പറഞ്ഞു.
സ്ഥാനാർഥി ആകണമായിരുന്നെങ്കിൽ തനിക്ക് കോൺഗ്രസിൽ സ്ഥാനാർത്ഥി ആകാമായിരുന്നു എന്നാൽ അത് നിരസിക്കുകയാണ് ചെയ്തത്.ബി.ജെ.പിയിൽ നിന്ന് ആരും സമീപിച്ചിട്ടില്ല. രാജ്യസഭ ഉപാദ്ധ്യക്ഷനായിരുന്ന സമയത്ത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഇതിലും വലിയ ഓഫർ വന്നിട്ടുണ്ടെന്നും കുര്യൻ പറഞ്ഞു.
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ ആര് സ്ഥാനാർഥിയായാലും വിജയിക്കുമെന്നും കുര്യൻ പറഞ്ഞു.അതേസമയം കോൺഗ്രസിൽ നിന്ന് ആരും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.