കോണ്‍ഗ്രസിന്റെ ഒന്‍പതാം പട്ടികയിലും വയനാടും വടകരയുമില്ല
സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് രാഹുല്‍ ഗാന്ധി മുതിർന്ന നേതാക്കളുമായി അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ ഒന്‍പതാമത്തെ സ്ഥാനാര്‍ഥി പട്ടികയിലും വയനാടും വടകരയും ഇല്ല. നാളെ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തക സമിതിയും തെരഞ്ഞെടുപ്പ് സമിതിയും ചേരുന്നുണ്ട്. സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് രാഹുല്‍ ഗാന്ധി മുതിർന്ന നേതാക്കളുമായി അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ട്.
രാഹുൽ ഗാന്ധി വയനാട് നിന്ന് മത്സരിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടും എന്ന വിശ്വാസത്തിൽ തന്നെയാണ് സംസ്ഥാന നേതൃത്വം. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും നേതാക്കൾ പറയുന്നു.
പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമല്ല. അമേഠിയിൽ പരാജയ ഭയമെന്ന ബി.ജെ.പി ആരോപണം, ഇടത് സ്ഥാനാർഥിക്കെതിരായി വയനാട് മത്സരിക്കുന്നത് നൽകുന്ന സന്ദേശം, യു.ഡി.എഫിന്റെ കരുത്തുറ്റ മണ്ഡലം തന്നെ തെരഞ്ഞെടുക്കുന്നു എന്ന വിമർശം തുടങ്ങിയവ ഹൈകമാന്‍ഡ് പരിഗണിക്കും. യു.പി.എ അധ്യക്ഷ സോണിയാഗാന്ധി അടക്കമുള്ളവരുമായി സംസാരിച്ച ശേഷമേ രാഹുല്‍ അന്തിമ തീരുമാനമെടുക്കൂ.
ये à¤à¥€ पà¥�ें- കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പക്വമായല്ല നടന്നതെന്ന് പി.സി ചാക്കോ
വയനാട് മത്സരിക്കുന്നതിനോട് അനുകൂല നിലപാട് രാഹുൽ ഗാന്ധി എടുത്തതായി അറിയില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ പ്രതികരിച്ചു. കർണാടകത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 20 ലോക്സഭാ മണ്ഡലങ്ങളിൽ 19ലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുന്നുണ്ടെങ്കിൽ വയനാട് തെരഞ്ഞെടുക്കാൻ സാധ്യതയേറി.