കെ. സുരേന്ദ്രന് തിരുവല്ലയിൽ സ്വീകരണം
തിരുവല്ല റെയിൽവേ സ്‌റ്റേഷനിലെത്തിയ സുരേന്ദ്രൻ സ്വീകരണത്തിനു ശേഷം തിരുവല്ലയിലേക്ക് റോഡ് ഷോയും നടത്തി.
Update: 2019-03-24 14:44 GMT
പത്തനംതിട്ടയിലെത്തിയ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രന് തിരുവല്ല റെയിൽവെ സ്റ്റേഷനിൽ സ്വീകരണം. ഉച്ചയോടെ കേരള എക്സ്പ്രസ്സിൽ എത്തിയ സുരേന്ദ്രനെ സ്വീകരിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകരെത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരുന്നു സ്വീകരണം.
ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ല റെയിൽവേ സ്‌റ്റേഷനിലെത്തിയ സുരേന്ദ്രൻ സ്വീകരണത്തിനു ശേഷം തിരുവല്ലയിലേക്ക് റോഡ് ഷോയും നടത്തി. പത്തനംതിട്ട മണ്ഡലത്തിൽ വിജയിക്കും. സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് വിജയത്തെ ബാധിക്കില്ല. പത്തനംതിട്ടയിൽ അട്ടിമറി വിജയമുണ്ടാവുമെന്നും ജനങ്ങളുടെ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇന്ന് മണ്ഡലത്തിലെ പ്രമുഖ നേതാക്കളുമായി ആശയ വിനിമയം നടത്തിയതിന് ശേഷം നാളെ മുതൽ കെ. സുരേന്ദ്രൻ പ്രചാരണം ആരംഭിക്കും.