ലീഗ് പ്രവർത്തകർ സി.പി.എമ്മിലെത്തി എന്ന വാദം തള്ളി മുസ്‍ലിം ലീഗ് 

പാർട്ടിയുമായി ബന്ധമില്ലാത്തവരും അച്ചടക്ക നടപടി നേരിട്ടവരുമാണ് സി.പി.എം വേദിയിലെത്തിയതെന്ന് മുസ്‍ലിം ലീഗ്.

Update: 2019-03-28 14:14 GMT
Advertising

മുസ്‍ലിം ലീഗ് പ്രവർത്തകർ സി.പി.എമ്മിലെത്തി എന്ന വാദം തള്ളി ലീഗ്. കഴിഞ്ഞ ദിവസം വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജന് മേപ്പയ്യൂരിൽ നൽകിയ സ്വീകരണ യോഗത്തിലാണ് മുസ്‍ലിം ലീഗ് പ്രവർത്തകർ സി.പി.എമ്മിലേക്കെത്തിയതായി പ്രഖ്യാപിച്ചത്.

Full View

കോലീബി സഖ്യത്തിൽ പ്രതിഷേധിച്ചാണിതെന്ന് സി.പി.എം അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനെ മേപ്പയ്യൂരിലെ മുസ്‍ലിം ലീഗ് നേതൃത്വം തള്ളി. സി.പി.എം അംഗത്വം നൽകി സ്വീകരിച്ചവർ പാർട്ടിയിൽ നിന്ന് മാറിനിൽക്കുന്നവരും അച്ചടക്ക നടപടി നേരിടുന്നവരുമാണെന്നും ലീഗുമായി നിലവിൽ ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും മുസ്‍ലിം ലീഗ് നേതാക്കൾ വ്യക്തമാക്കി. വടകരയിൽ രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കുന്നതിന് പകരം പരാജയഭീതി മുന്നിൽ കണ്ട് സി.പി.എം. ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

Tags:    

Similar News