കെ.മുരളീധരനും ചിറ്റയം ഗോപകുമാറും കണ്ണന്താനവും പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരും ഇന്ന് പത്രിക സമര്‍പ്പിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടരുന്നു. വടകര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനും മാവേലിക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറും പത്രിക സമര്‍പ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനൊപ്പമെത്തിയാണ് മുരളീധരന്‍ പത്രിക സമര്‍പ്പിച്ചത്. എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനവും തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരും ഇന്ന് പത്രിക സമര്‍പ്പിച്ചു.
രാവിലെ 11. 20 ഓടെ കോഴിക്കോട് ജില്ലാ കലക്ടര്‍ കലക്ടർ സാംബശിവ റാവു മുൻപാകെയാണ് കെ.മുരളീധരന്‍ നാമനിര്‍ദേശ പത്രിക സമർപ്പിച്ചത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് ലോക്സഭാ മണ്ഡലം ചെയർമാൻ പാറക്കൽ അബ്ദുള്ള എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് എന്നിവർ ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പത്രിക സമര്‍പ്പിച്ചു. മാവേലിക്കരയില്‍ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ ചെങ്ങന്നൂർ ആർഡിഒ മുമ്പാകെയാണ് പത്രിക സമർപ്പിച്ചു. കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനും എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.വി സാബുവും ഇന്ന് പത്രിക നല്‍കി.
തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍ ,ആലത്തൂരില്‍ രമ്യാ ഹരിദാസ്, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് എന്നിവരും പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് മണ്ഡലം എന്‍.ഡി.എ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാർ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ് ശ്രീധരന്‍ പിള്ളക്കൊപ്പമെത്തിയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.