കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ സൂക്ഷ്മ പരിശോധന പൂർത്തിയായി
കോഴിക്കോട് 15 സ്ഥാനാർത്ഥികളും വടകരയിൽ 13 സ്ഥാനാർഥികളുമാണ് നിലവിലുള്ളത്
ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരിലൊരാളുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. കോഴിക്കോട് പത്രിക സമർപ്പിച്ച ലക്ഷ്മണൻ എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രികയാണ് തള്ളിയത്.
മുഖ്യ സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചതോടെ കോഴിക്കോട്ടെ ഡമ്മി സ്ഥാനാർഥികൾ ആയ കാനത്തിൽ ജമീല, ദിനേശ് മണി, ജയചന്ദ്രൻ ടി.പി എന്നിവരുടെയും വടകരയിലെ ഡമ്മി സ്ഥാനാർഥികളായ ബാല സോമൻ, ലതിക എന്നിവരുടെയും പത്രികകൾ നിരസിച്ചു.
കോഴിക്കോട് 15 സ്ഥാനാർത്ഥികളും വടകരയിൽ 13 സ്ഥാനാർഥികളുമാണ് നിലവിലുള്ളത്.
കോഴിക്കോട് മണ്ഡലത്തിൽ പ്രകാശൻ (ബി.ജെ.പി), എ പ്രദീപ് കുമാർ (സി.പി.എം) എം.കെ രാഘവൻ (കോൺഗ്രസ്) രഘു കെ (ബി.എസ്.പി), പി ശങ്കരൻ (എസ്.യു.സി.ഐ), സ്വതന്ത്രരായ നസീർ അഹമ്മദ്, നുസ്രത് ജഹാൻ, പ്രദീപൻ എൻ, പ്രദീപ് വി.കെ, പ്രദീപ് കുമാർ ഇ.ടി, പ്രകാശ് ബാബു, എം.കെ രാഘവൻ നായർ, എൻ രാഘവൻ, പി രാഘവൻ, ടി രാഘവൻ എന്നിവരാണ് മത്സരരംഗത്തുള്ളത്.
വടകരയിൽ പി ജയരാജൻ (സി.പി.എം), കെ മുരളീധരൻ (കോൺഗ്രസ്), വി.കെ സജീവൻ (ബി.ജെ.പി) ജതീഷ് എ.പി (നാഷണൽ ലേബർ പാർട്ടി), മുസ്തഫ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), മുഹമ്മദ് മുസ്തഫ പി.പി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), സുധാകരൻ (സി.പി.ഐ-എം.എല്‍ റെഡ്സ്റ്റാർ), സ്വതന്ത്രരായ അനീഷ് പി.കെ, ജയരാജൻ, സി.ഓ.ടി നസീർ, മമ്പുറം സ്വദേശി കെ മുരളീധരൻ, അരൂർ കക്കാട്ടിൽ സ്വദേശി കെ മുരളീധരൻ, സന്തോഷ് കുമാർ എന്നിവരാണുള്ളത്.