പോരിനൊരുങ്ങി പത്തനംതിട്ട; 19 പത്രികകള്‍ അംഗീകരിച്ചു

പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച സാഹചര്യത്തില്‍ ഡെമ്മി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി

Update: 2019-04-05 15:06 GMT
Advertising

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട 23 പത്രികകളില്‍ 19 എണ്ണം സൂക്ഷ്മ പരിശോധനയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അംഗീകരിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പുഷ്പാഗംദന്റെ പത്രിക ഫോം 26 സത്യവാങ്മൂലം പൂര്‍ണമല്ലാത്തതിനാല്‍ തള്ളി. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഡെമ്മി സ്ഥാനാര്‍ഥികളായ യഥാക്രമം ശങ്കരന്‍, അശോകന്‍ എന്നിവരുടെ പത്രികകളും തള്ളി. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച സാഹചര്യത്തിലാണ് ഡെമ്മി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത്.

സ്വതന്ത്രസ്ഥാനാര്‍ഥിയായ വീണ.വിയുടെ നാമനിര്‍ദേശ പത്രിക സംബന്ധിച്ച് പരാതിയുണ്ടായതിനാല്‍ നാളെ തീരുമാനമെടുക്കുന്നതിനായി മാറ്റിവച്ചു. യു.ഡി.എഫിന്റെ ആന്റോ ആന്റണിയുടെയും എല്‍.ഡി.എഫിന്റെ വീണാ കുര്യാക്കോസിന്റെയും നാലു വീതം പത്രികകളും എന്‍.ഡി.എയുടെ കെ. സുരേന്ദ്രന്റെ മൂന്നും പത്രികകളും അംഗീകരിച്ചു.

എസ്.യു.സി.ഐയുടെ ബിനുവിന്റെ രണ്ടും സ്വതന്ത്ര സ്ഥാനാര്‍ഥി ആര്‍. രതീഷ് കുമാറിന്റെ രണ്ടും ബി.എസ്.പിയുടെ ഷിബു പി.സിയുടെ മൂന്നും എ.പി.ഐയുടെ ജോസ് ജോര്‍ജിന്റെ ഒരു പത്രികയും അംഗീകരിച്ചു.

Tags:    

Similar News