സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് സുരേന്ദ്രന്റെ പേരില്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളാണ് സുരേന്ദ്രൻ്റെ പേരിൽ ഏറെയുമുള്ളത്.

Update: 2019-04-06 03:34 GMT
Advertising

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ കൂടുതൽ കേസുകൾ ഉള്ളത് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രനാണ്. 240 കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളാണ് സുരേന്ദ്രൻ്റെ പേരിൽ ഏറെയുമുള്ളത്. ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് സുരേന്ദ്രന് ബി.ജെ.പി പത്തനംതിട്ടയിൽ സീറ്റ് നൽകിയത്.

Full View

കേസുകളുടെ എണ്ണം കൂടിയത് പ്രചരണച്ചെലവിനെയും ബാധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ ഉത്തരവ് പ്രകാരം മത്സരിക്കുന്നവർ ക്രിമിനൽ കേസ് വിവരങ്ങളെക്കുറിച്ച് പ്രചാരമുള്ള പത്രങ്ങളിൽ മൂന്ന് തവണ പരസ്യം നൽകണം. പത്ര ദൃശ്യ മാധ്യമങ്ങളിൽ പരസ്യം നൽകി അതിൻ്റെ തെളിവ് കമ്മീഷന് സമർപ്പിക്കണം. പരസ്യ പ്രചരണം അവസാനിക്കുന്നതിന് മുൻപ് വിവരങ്ങൾ നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്.

Tags:    

Similar News