പി.ജയരാജന് പിന്തുണയുമായി കുത്തബുദ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും

ഗുജറാത്ത് വംശഹത്യയുടെ ഇര കുത്തബുദ്ദീന്‍ അന്‍സാരിയും അക്രമത്തില്‍ പങ്കെടുത്ത അശോക് മോച്ചിയുമാണ് ജയരാജിന് വേണ്ടി വോട്ടഭ്യാര്‍ത്ഥനകളുമായി രംഗത്തെത്തിയത്

Update: 2019-04-16 09:26 GMT
Advertising

വടകരയിലെ ഇടത് സ്ഥാനാര്‍ഥി പി ജയരാജന് പിന്തുണയുമായി ഗുജറാത്ത് വംശഹത്യയുടെ ഇര കുത്തബുദ്ദീന്‍ അന്‍സാരിയും അക്രമത്തില്‍ പങ്കെടുത്ത അശോക് മോച്ചിയും രംഗത്തെത്തി. വിഷു ദിനത്തില്‍ പി ജയരാജന്റെ കണ്ണൂര്‍ പാട്യത്തെ വീട്ടിലെത്തിയ ഇരുവരും വടകരയിലെ പൊതുസമ്മേളനത്തിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ഗുജറാത്ത് വംശഹത്യകാലത്തെ രണ്ട് ചിത്രങ്ങളിലൂടെ ലോക മനസാക്ഷിയെ ഞെട്ടിച്ചവരാണ് കുത്തബുദ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും. കൈകൂപ്പി ജീവനു വേണ്ടി കേഴുന്ന അന്‍സാരിയുടേയും ആയുധമേന്തി കൊലവിളി നടത്തുന്ന മോച്ചിയുടേയും ചിത്രം വംശഹത്യകാലത്തെ ഗുജറാത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. പിന്നീട് സുഹൃത്തുക്കളായ ഇരുവരും പി ജയരാജന് വേണ്ടി വോട്ടഭ്യാര്‍ഥിക്കാനാണ് കേരളത്തിലെത്തിയത്.

Full View

ജയരാജനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന അന്‍സാരിയും അശോക് മോച്ചിയും വടകരയില്‍ നടന്ന ഇടതു മുന്നണിയുടെ പൊതു സമ്മേളനത്തിലും പങ്കെടുത്തു. ഇടതുപക്ഷത്തിന്റെ മതേതര നിലപാടുകള്‍ രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് അശോക് മോച്ചി സമ്മേളനത്തില്‍ പറഞ്ഞു. പ്രചാരണ പരിപാടികളില്‍ ജയരാജനു വേണ്ടി സജീവമാക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.

Tags:    

Similar News