വോട്ട് ചെയ്യാന്‍ കടല് കടന്നെത്തി, പക്ഷെ തന്റെ വോട്ട് മറ്റൊരാള്‍ ചെയ്തതറിഞ്ഞ് ഞെട്ടിത്തരിച്ച് ഷാഫി 

താമരശ്ശേരി അടിവാരം സ്വദേശി മുഹമ്മദ് ശാഫിയാണ് തന്‍റെ പേരില്‍ കള്ളവോട്ട് നടന്നതായി പരാതിയുമായി രംഗത്തെത്തിയത്

Update: 2019-04-25 03:52 GMT
Advertising

വോട്ടു ചെയ്യാനായി വിദേശത്ത് നിന്ന് എത്തിയ ആളുടെ പേരില്‍ മറ്റൊരാള്‍ വോട്ട് ചെയ്തതായി പരാതി. താമരശ്ശേരി അടിവാരം സ്വദേശി മുഹമ്മദ് ഷാഫിയാണ് തന്‍റെ പേരില്‍ കള്ളവോട്ട് നടന്നതായി പരാതിയുമായി രംഗത്തെത്തിയത്. തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ വോട്ട് ചെയ്യാൻ അനുവദിച്ചതാണ് കള്ള വോട്ടിന് കാരണമായതെന്നും ഇവർ ആരോപിക്കുന്നു.

Full View

കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ സ്ഥാനാർഥിയായതറിഞ്ഞത് മുതല്‍ ആവേശത്തിലായിരുന്നു മുഹമ്മദ് ഷാഫി. രാഹുല്‍ ഗാന്ധിക്ക് ഒരു വോട്ട് ചെയ്യണമെന്ന മോഹത്തോടെയാണ് വിദേശത്തുനിന്ന് ഷാഫി നാട്ടിലെത്തിയത്. അടിവാരം എൽ.പി സ്കൂളിലെ ഒമ്പതാം നമ്പർ പോളിങ് ബൂത്തിലാണ് ഷാഫിയുടെ വോട്ട്. ബൂത്തിൽ എത്തിയ മുഹമ്മദ് ഷാഫി തിരിച്ചറിയൽകാർഡ് ഉദ്യോഗസ്ഥർക്കു നൽകിയപ്പോഴാണ് തന്‍റെ വോട്ട് നേരത്തെ മറ്റൊരാള്‍ രേഖപ്പെടുത്തിയതായി അറി‍ഞ്ഞത്.

വോട്ട് ചെയ്യാതെ മടങ്ങില്ലെന്ന് ഷാഫി അറിയിച്ചതോടെ കാസ്റ്റിംഗ് വോട്ടിന് അനുമതി നൽകുകയായിരുന്നു അധികൃതര്‍ . സംഭവത്തില്‍ റിട്ടേണിങ് ഓഫിസര്‍ ജില്ലാ വരണാധികാരിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തുടര്‍ നടപടി ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനാണ് ഷാഫിയുടെ തീരുമാനം. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ബൂത്തിൽ വെബ്കാസ്റ്റിങ് ഉൾപ്പെടെ ഉള്ളതിനാൽ ക്യാമറ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

Tags:    

Similar News