ഏകാന്തത ആഗ്രഹിച്ചാണ് നാടുവിട്ടതെന്ന് സി.ഐ നവാസ്
പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അച്ചടക്കം പാലിക്കാനുള്ള ബാധ്യതയുണ്ടെന്നും സി.ഐ നവാസ് മാധ്യമങ്ങളോട് പറഞ്ഞു.
പറയാനുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മൊഴിയായി നല്‍കിയിട്ടുണ്ടെന്ന് കൊച്ചിയില്‍ നിന്ന് കാണാതായി തിരിച്ചെത്തിയ സി.ഐ നവാസ്. മനസിന് വിഷമമുണ്ടായപ്പോള്‍ ഏകാന്തത ആഗ്രഹിച്ചാണ് നാടുവിട്ടത്. പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അച്ചടക്കം പാലിക്കാനുള്ള ബാധ്യതയുണ്ടെന്നും സി.ഐ നവാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഡി.സി.പി പൂങ്കുഴലിക്ക് നല്‍കിയ മൊഴിയില്‍ പറയാനുള്ള കാര്യങ്ങളെല്ലാം വിശദമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍വീസിന്റെ ഭാഗമായി തുടരുന്നതിനാല്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ സാധിക്കില്ല. മനസിന് വലിയ വിഷമമുണ്ടായിരുന്നു. ഏകാന്തത ആഗ്രഹിച്ചാണ് മാറിനിന്നതെന്നും സി.ഐ നവാസ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
വിഷമഘട്ടത്തില്‍ കുടുംബത്തോടൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്. മോലുദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം മട്ടാഞ്ചേരി സി.ഐ ആയി ചാര്‍ജ്ജെടുക്കും. തനിക്ക് സമൂഹം ഒരുപാട് പിന്തുണ നല്‍കിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ജോലിയില്‍ തുടരുമെന്നും സി.ഐ നവാസ് വ്യക്തമാക്കി.