ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് കടകംപള്ളി

പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നത് സര്‍ക്കാരിന്‍റെ സുരക്ഷയിലാണ്

Update: 2020-02-06 04:33 GMT
Advertising

ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യം ഇല്ലെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നത് സര്‍ക്കാരിന്‍റെ സുരക്ഷയിലാണ്. ദേവസ്വം ബോർഡുമായി ആലോചിച്ചു സുപ്രീം കോടതിക്ക് റിപ്പോർട്ട്‌ നല്‍കുമെന്നും കടകംപള്ളി പറഞ്ഞു.

Full View

ये भी पà¥�ें- ശബരിമലയിലെ തിരുവാഭരണം അയ്യപ്പന് അവകാശപ്പെട്ടതല്ലേയെന്ന് സുപ്രീംകോടതിയുടെ ചോദ്യം 

തിരുവാഭരണം എവിടെയും സമർപ്പിക്കപ്പെട്ടിട്ടില്ലെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി ശശികുമാര വർമ പറഞ്ഞു. നൂറ്റാണ്ടുകളായി നടക്കുന്ന ആചാരമാണ് ഇപ്പോഴും തുടരുന്നത്. തിരുവാഭരണം സമർപ്പിക്കപ്പെട്ടിട്ടുള്ളതെന്നത് സുപ്രീം കോടതിയെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണെന്നും ശശികുമാര വര്‍മ പറഞ്ഞു.

ശബരിമലയിലെ തിരുവാഭരണം അയ്യപ്പന് അവകാശപ്പെട്ടതല്ലേയെന്ന് സുപ്രീംകോടതി ഇന്നലെ ചോദിച്ചിരുന്നു. എന്തിനാണ് തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കുന്നതെന്നും തിരുവാഭരണം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിക്കൂടേയെന്നും കോടതി ചോദിച്ചിരുന്നു.

Tags:    

Similar News