‘അവയവ ദാനത്തിന് ആരും മടിക്കരുത്’: മസ്തിഷ്ക മരണം സംഭവിച്ച മകന്‍റെ അവയവങ്ങള്‍ ദാനം ചെയ്ത അമ്മ പറയുന്നു

തെറ്റിദ്ധാരണകളും കുപ്രചാരണങ്ങളും കാരണം സംസ്ഥാനത്ത് മസ്തിഷ്ക മരണത്തിന് ശേഷമുള്ള അവയവദാനം മന്ദഗതിയിലാണ്.

Update: 2020-03-06 05:16 GMT
Advertising

സ്വന്തം ജീവിതത്തിലൂടെ അവയവ ദാന സന്ദേശം നല്‍കിയ വ്യക്തിയാണ് പ്രസന്ന കല്ലായി. മസ്തിഷ്ക മരണം സംഭവിച്ച 25 വയസ്സുകാരനായ മകന്‍ ദീപുവിന്‍റെ മുഴുവന്‍ അവയവങ്ങളും ദാനം ചെയ്ത ഈ അമ്മ തനിക്കൊരു വൃക്കക്കായി ഏറെ കാത്തിരുന്നു. അവയവ ദാനത്തിന് ആരും മടിക്കരുതെന്നാണ് പ്രസന്ന പറയുന്നത്.

തെറ്റിദ്ധാരണകളും കുപ്രചാരണങ്ങളും കാരണം സംസ്ഥാനത്ത് മസ്തിഷ്ക മരണത്തിന് ശേഷമുള്ള അവയവ ദാനം മന്ദഗതിയിലാണ്. ഈ സാഹചര്യത്തിലാണ് പ്രസന്ന കല്ലായി എന്ന അമ്മ സംസാരിക്കുന്നത്. 2013 ആഗസ്ത് 25ന് മരണമടഞ്ഞ മകന്‍റെ വൃക്കകള്‍, കരള്‍, കണ്ണുകള്‍ എല്ലാം ദാനം ചെയ്തു. ആ സമയം വൃക്കരോഗിയായ പ്രസന്നയും അവയവ മാറ്റിവെക്കലിനായി കാത്തിരിക്കുകയായിരുന്നു.

മകന്‍റെ മരണവും ഭര്‍ത്താവിന്‍റെ മരണവും താങ്ങാവുന്നതിലും അപ്പുറം. മാറ്റിവെച്ച വൃക്ക തകരാറിലായി. നിരന്തരമുള്ള ഡയാലിസിസ്. അങ്ങനെയാണ് ജീവിതമെങ്കിലും കലാകാരിയും പൊതുപ്രവര്‍ത്തകയുമായ പ്രസന്ന സന്തോഷവതിയാണ്. മകന്‍ മരിച്ചിട്ടില്ല, കൂടെയുണ്ടെന്ന് അവര്‍ പറയുന്നു.

Full View
Tags:    

Similar News