സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍
ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഇന്ന് സ്വർണ വില ഗ്രാമിന് 50 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 33600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4200 രൂപയാണ് വില. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കോവിഡ്- 19 പ്രതിസന്ധിക്കിടയിൽ ആഗോള സാമ്പത്തിക മേഖല അനിശ്ചിതത്വം നേരിടുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് വില കൂടാനുള്ള കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ സ്വർണത്തിന് ഇനിയും വില ഉയരാനാണ് സാധ്യത. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. ഇടക്ക് പവന് 29,920, 30,200, 30,400 എന്നിങ്ങനെ മാറി മാറി വന്ന സ്വർണ വില മാർച്ച് 31 ആയപ്പോഴേക്കും പവന് 32,200 രൂപയിലെത്തുകയായിരുന്നു.