സ്വർണ്ണക്കടത്ത് വിവാദം: മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് യൂത്ത് ലീഗ്

ഇടനിലക്കാരായി പ്രവർത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് ഇടത്‌പക്ഷ എം.എൽ.എമാരാണെന്നും സിപിഎം നേതാക്കൾക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു

Update: 2020-07-09 11:23 GMT
Advertising

മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ഉൾപ്പെട്ട സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് സ്വപ്ന സുരേഷെന്ന് യൂത്ത് ലീഗ്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി കടത്തുന്ന സ്വർണ്ണം ഇടപാടുകാർക്ക് എത്തിക്കുന്നതിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് ഇടത്‌പക്ഷ എം.എൽ.എമാരാണെന്നും സിപിഎം നേതാക്കൾക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു. സ്വപ്ന സുരേഷിന് ഹോം സെക്രട്ടറി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയത് മുഖ്യമന്ത്രിയുമായുള്ള അടുപ്പം കൊണ്ടാണ്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.

Tags:    

Similar News