സമ്പര്‍ക്കത്തിലൂടെ കോവിഡ്: എറണാകുളത്തെ ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചു

സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ല അതീവ ജാഗ്രതയില്‍.

Update: 2020-07-10 02:20 GMT
Advertising

സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ല അതീവ ജാഗ്രതയില്‍. ഇന്നലെ രോഗം സ്ഥിരീകരിച്ച പന്ത്രണ്ട് പേരില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധയുണ്ടായത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകർ അടച്ചു.

എടത്തല, തൃക്കാക്കര, ചൂര്‍ണിക്കര സ്വദേശികള്‍ക്കും എറണാകുളം മാര്‍ക്കറ്റില്‍ ചായക്കട നടത്തുന്ന ഒരാള്‍ക്കുമാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മുന്‍കരുതലുകളും പരിശോധനകളും കൂടുതല്‍ ശക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചു.

കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളിലെ അവശ്യസാധന വില്‍പ്പന കേന്ദ്രങ്ങളുടെ രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് ഒരുമണിവരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. ആലുവ മുന്‍സിപ്പാലിറ്റിയിലെ 8, 21 വാര്‍ഡുകളെക്കൂടി കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു. അതേസമയം ജില്ലയില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായവരുടെ ഉറവിടം കണ്ടെത്തുന്നതിനാല്‍ ആശങ്ക ഇല്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളില്‍ ആക്ടീവ് സര്‍വൈലന്‍സ് ആരംഭിച്ചു. ജില്ലയില്‍ നിലവില്‍ 213 പേര്‍ ആണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Tags:    

Similar News