കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ദ്ധിക്കുന്നു

മാര്‍ച്ച് 25 തൊട്ട് ഇന്നലെ വരെ 18 വയസില്‍ താഴെ ഉള്ള 66 കുട്ടികള്‍ ആത്മഹത്യ ചെയ്തു

Update: 2020-07-10 02:42 GMT
Advertising

സംസ്ഥാനത്തെ കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വലിയതോതില്‍ വര്‍ധിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍. മാര്‍ച്ച് 25 തൊട്ട് ഇന്നലെ വരെ 18 വയസില്‍ താഴെ ഉള്ള 66 കുട്ടികള്‍ ആത്മഹത്യ ചെയ്തു. പ്രശ്നം പഠിക്കാനായി ഡി..ജിപി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൌണ്‍ കാലത്ത് സംസ്ഥാനത്തെ കുട്ടികളുടെ ആത്മഹത്യ ആശങ്ക ഉയര്‍ത്തും വിധം വര്‍ധിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നര മാസത്തിനിടയില്‍ 18 വയസില്‍ താഴയുള്ള 66 കുട്ടികള്‍ ആത്മഹത്യ ചെയ്തു. ലോക്ഡൌണ്‍ കാലത്തെ കുട്ടികള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്നുവെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. കുട്ടികൾക്കിടയില്‍ ആത്മഹത്യ പ്രവര്‍ണത വര്‍ധിച്ച് വരുന്നത് ഗുരുതര സാമൂഹിക പ്രശ്നമായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ മാനസികാവസ്ഥ കൂടി ഉള്‍ക്കൊണ്ട് ഇടപഴകാന്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നം പഠിക്കാനായി ഡി.ജി.പി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആത്മ വിശ്വാസം പകരാന്‍ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകള്‍ വഴി ഫോണ്‍ കൌണ്‍സിലിങ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Full View
Tags:    

Similar News