സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്; 860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

Update: 2020-07-23 13:19 GMT
Advertising

സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്. ഇന്ന് 432 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

അഞ്ചു പേര്‍ കോവിഡ് മൂലം മരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മുവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞന്‍പിള്ള(79), പാറശ്ശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍ (73), കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്(58), കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60) എന്നിവരാണ് മരിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികെ ബാക്കിയുള്ളവര്‍ കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 428 ആയി.

തിരുവനന്തപുരം-222, കൊല്ലം-106, എറണാകുളം-100, മലപ്പുറം-89, തൃശ്ശൂര്‍-83, ആലപ്പുഴ-82, കോട്ടയം-80, കോഴിക്കോട്-67, ഇടുക്കി-63, കണ്ണൂര്‍-51, പാലക്കാട്-51, കാസര്‍കോട്-47, പത്തനംതിട്ട-27, വയനാട്-10 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്: തിരുവനന്തപുരം-60, കൊല്ലം-31, ആലപ്പുഴ-39, കോട്ടയം-25 ഇടുക്കി-22, എറണാകുളം-95, തൃശ്ശൂര്‍-21, പാലക്കാട്- 45, മലപ്പുറം-30 കോഴിക്കോട്- 16, വയനാട്-5 കണ്ണൂര്‍-7, കാസര്‍കോട്-36.

കഴിഞ്ഞ 24 മണിക്കൂറിൽ 22,433 സാംപിളുകൾ പരിശോധിച്ചു. 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേർ ആശുപത്രികളിലാണ്. ഇന്ന് 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിൽ ഉള്ളത് 9458 പേർ. ഇതുവരെ ആകെ 3,28,940 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 9159 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 1,07,066 സാംപിളുകൾ ശേഖരിച്ചു. ഇതില്‍ 1,0,2687 സാമ്പിള്‍ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 428 ഹോട്സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്ന് സ്ഥിരീകരിച്ച 222 പേരിൽ 100 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഉറവിടം അറിയാത്ത 16 പേരും ഉണ്ട്. ജില്ലയിൽ കൂടുതൽ‌‍ ആരോഗ്യ പ്രവർത്തകരെയും ആയുഷ് വകുപ്പിൽനിന്നുള്ള ജീവനക്കാരെയും നിയോഗിക്കും. നഗരസഭാ കൗണ്‍സിലർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് കോവിഡ‍് സ്ഥിരീകരിച്ചു. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ക്വാറന്റീനിൽ പോകേണ്ട സ്ഥിതി വന്നിട്ടുണ്ട്.

സംസ്ഥാനത്ത് 428 ഹോട്സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്ന് സ്ഥിരീകരിച്ച 222 പേരിൽ 100 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഉറവിടം അറിയാത്ത 16 പേരും ഉണ്ട്. ജില്ലയിൽ കൂടുതൽ‌‍ ആരോഗ്യ പ്രവർത്തകരെയും ആയുഷ് വകുപ്പിൽനിന്നുള്ള ജീവനക്കാരെയും നിയോഗിക്കും. നഗരസഭാ കൗണ്‍സിലർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് കോവിഡ‍് സ്ഥിരീകരിച്ചു. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ക്വാറന്റീനിൽ പോകേണ്ട സ്ഥിതി വന്നിട്ടുണ്ട്.

എറണാകുളം ജില്ലയിൽ 100 ​പേർക്ക്​ രോഗം സ്​ഥിരീകരിച്ചതിൽ 94 പേർക്കും സമ്പർക്കം വഴിയാണ്​. രോഗവ്യാപനം രൂക്ഷമായ ആലുവ കീഴ്​മാട്​ ക്ലസ്​റ്ററിൽ സമ്പൂർണ ലോക്​ഡൗൺ ഏർപ്പെടുത്തി. മൂന്ന്​ കോൺവ​െൻറുകളിൽ രോഗം സ്​ഥിരീകരിച്ച സാഹചര്യത്തിൽ ആശ്രമങ്ങൾ, മഠങ്ങൾ, പ്രായമായവരെ താമസിപ്പിക്കുന്ന ഇടങ്ങൾ എന്നിവയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. മഠങ്ങളിലും ആശ്രമങ്ങളിലും പ്രായമായവരെ സന്ദർശിക്കാൻ എത്തുന്നവ​ർ രോഗബാധിതരാണെങ്കിൽ കൂടുതൽ അപകടം ക്ഷണിച്ചുവരുത്തും. കീഴ്​മാട്​, അയ്യമ്പള്ളി, തൃക്കാക്കര കോൺവ​െൻറുകളിൽ കോവിഡ്​ പരിശോധന നടത്തി. തീരമേഖലയായ ചെല്ലാനം ക്ലസ്​റ്ററിനോട്​ ചേർന്നുകിടക്കുന്ന മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി എന്നീ കോർപറേഷൻ ഡിവിഷനുകളിൽ രോഗവ്യാപന സാധ്യത കാണുന്നു. ഇവ കണ്ടെയ്​ൻമെന്റ്​ സോണുകളായി പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News