അനുവിന്റെ മരണത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പില്‍

പു​തി​യ ലി​സ്റ്റ് പോ​ലു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ന് എ​ന്താ​യി​രു​ന്നു ത​ട​സ​മെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു

Update: 2020-08-30 10:15 GMT
Advertising

പി​.എ​സ്.‌​സി റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടും ജോ​ലി ല​ഭി​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​തി​ൽ ഒ​ന്നാം​പ്ര​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷാ​ഫി പ​റ​മ്പി​ൽ. പി​.എ​സ്.‌​സി ചെ​യ​ർ​മാ​നും പി​എ​സ്‌​സി​യു​മാ​ണ് കൂ​ട്ടു​പ്ര​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ര​വ​ധി ഒ​ഴി​വു​ണ്ടാ​യി​ട്ടും സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​ക്കി​യ​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ധാ​ർ​ഷ്ട്യ​വും പി​.എ​സ്‌​.സി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​മാ​ണ് കാ​ര​ണം. പു​തി​യ ലി​സ്റ്റ് പോ​ലു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ന് എ​ന്താ​യി​രു​ന്നു ത​ട​സ​മെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു.

ബക്കറ്റില്‍ തൊഴില്‍ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സര്‍ക്കാരും, പി.എസ്.സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദി. കേരളം മുഴുവന്‍ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോണ്‍ഗ്രസ്സ് ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ബക്കറ്റിൽ തൊഴിൽ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം...

Posted by Shafi Parambil on Saturday, August 29, 2020

കഷ്ടപ്പെട്ട് പഠിച്ച്‌ മെയിന്‍ ലിസ്റ്റില്‍ 77-ാമത് റാങ്കുകാരാനായി എത്തിയ ചെറുപ്പക്കാരന്‍ സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തിന്റെ പേരില്‍ മാത്രമാണ് ജീവനൊടുക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടേയും പിഎസ്‌സി ചെയര്‍മാന്റേയും ധാര്‍ഷ്ട്യത്തിന്റെ ഇരയാണ് അനു.

സിവില്‍ എക്‌സൈസ് ഓഫീസറുടെ റാങ്ക് പട്ടികയിലേക്ക് ഈ ചെറുപ്പക്കാരന്‍ കുറുക്കുവഴിയിലൂടെയും പിന്‍വാതിലിലൂടെയും കടന്നുവന്നതല്ല. പഠിച്ചു പാസായി കഷ്ടപ്പെട്ട് അധ്വാനിച്ചു കടന്നുകയറിയതാണ്. ആ ചെറുപ്പാക്കരനെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുപ്രതി പി.എസ്.സി ചെയര്‍മാനുമാണ്.

Tags:    

Similar News