മുക്കം എല്‍.ഡി.എഫിനൊപ്പം; വിമതൻ പിന്തുണ പ്രഖ്യാപിച്ചു
15 വീതം അംഗങ്ങൾ യു.ഡി.എഫിനും എല്‍.ഡി.എഫിനും ആയതോടെയാണ് അനിശ്ചിതത്വം വന്നത്
Update: 2020-12-24 02:22 GMT
മുസ്ലീംലീഗ് വിമതൻ പിന്തുണ പ്രഖ്യാപിച്ചതോടെ മുക്കം നഗരസഭാ ഭരണം എല്‍.ഡി.എഫ് ഉറപ്പിച്ചു. 15 വീതം അംഗങ്ങൾ യു.ഡി.എഫിനും എല്‍.ഡി.എഫിനും ആയതോടെയാണ് അനിശ്ചിതത്വം വന്നത്.പുതിയ ചെയർപേഴ്സൺ അധികാരമേറ്റെടുത്തത്തിന് ശേഷം അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ വിമതനായ അബ്ദുൽ മജീദ് എല്‍.ഡി.എഫ് നേതൃത്വത്തിന് എഴുതി നൽകിയിട്ടുണ്ട്.
എല്‍.ഡി.എഫിനായിരിക്കും പിന്തുണയെന്ന് തുടക്കം മുതലെ അബ്ദുൽ മജീദ് സൂചന നൽകിയിരുന്നു. ഔദ്യോഗികമായി അത് പ്രഖ്യാപിച്ചു. പുറത്താക്കിയ വിമതരെ തിരിച്ചെടുക്കില്ലന്ന ലീഗ് നിലപാട് കാരണം മജീദിനെ ഒപ്പം നിർത്താനുള്ള വലിയ ശ്രമങ്ങൾ യു.ഡി.എഫ് നടത്തിയിരുന്നില്ല. ഈ അവസരം മുതലെടുത്താണ് എല്‍.ഡി.എഫ് മജീദിനെ ഒപ്പം നിർത്തിയത്. 33 അംഗ കൗൺസിലിൽ ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുണ്ട്.