ചെന്നിത്തലയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തൽ: ഇരട്ടവോട്ടുകള്‍ മരവിപ്പിക്കും
ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് സാധ്യത
ഇരട്ട വോട്ട് പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ഇന്നുണ്ടാകും. ഒരാളുടെ പേര് പല പട്ടികയിൽ ഉൾപ്പെട്ടെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് ജില്ലാ കലക്ടർ കണ്ടെത്തിയതായാണ് സൂചന. ഇന്നലെ വൈകിട്ടോടെയാണ് കലക്ടർമാർ റിപ്പോർട്ട് സമർപ്പിച്ചത്.
പലയിടങ്ങളിലും ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം വോട്ടുള്ളതായിട്ടാണ് റിപ്പോർട്ടെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് കമ്മീഷൻ നീക്കം. ഒന്നിലധികം ഉള്ള വോട്ടുകൾ മരവിപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ ഉത്തരവ് നൽകും. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും കമ്മീഷൻ അന്തിമ തീരുമാനമെടുക്കും.
66 മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം ചെന്നിത്തല കമ്മീഷന് കൈമാറിയത്. 69 മണ്ഡലങ്ങളിലെ ഇരട്ട വോട്ടര്‍മാരുടെ പട്ടിക കൂടി ഇന്ന് കൈമാറുമെന്നും ചെന്നിത്തല അറിയിച്ചിരുന്നു.