പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
ഭക്ഷ്യക്കിറ്റ്, പെൻഷൻ എന്നിവ മുടക്കാനാണ് ശ്രമം. വോട്ടു പോരട്ടെ എന്നു കരുതിയല്ല കിറ്റ് വിതരണം തുടങ്ങിയത്
പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റ്, പെൻഷൻ എന്നിവ മുടക്കാനാണ് ശ്രമം. വോട്ടു പോരട്ടെ എന്നു കരുതിയല്ല കിറ്റ് വിതരണം തുടങ്ങിയത്. ഏപ്രിലിൽ വിതരണം ചെയ്യുന്നത് വിഷു കിറ്റാണെന്ന് പ്രതിപക്ഷ നേതാവിനോട് ആരാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു.
എൽ.ഡി.എഫ്, എൻ.എസ്.എസിന്‍റെ ശത്രു പക്ഷത്ത് നിൽക്കുന്നവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലർക്ക് അങ്ങനെ നിർത്താൻ ആഗ്രഹമുണ്ട്. ഇന്നലത്തെ തന്‍റെ പരാമശം ചിലർ താൻ എൻ.എസ്.എസിനെതിരെ കടുപ്പിച്ചു എന്ന നിലയിൽ വ്യാഖ്യാനിച്ചു. എൻ.എസ്.എസിന്‍റെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
ഏപ്രിൽ ആറിന് മുന്‍പ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. സ്കൂൾ കുട്ടികൾക്ക് നൽകേണ്ട ഭക്ഷ്യ ധാന്യം പൂഴി വെച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് വിതരണം ചെയ്യുന്നു. നീക്കം തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.