''ഒന്നു കൂടി കൂട്ടിയിട്ട് കത്തിച്ചു നോക്കൂ..'' പു.ക.സയുടെ പ്രചാരണ വീഡിയോയ്ക്കെതിരെ സൈബറിടങ്ങളില്‍ വ്യാപക വിമര്‍ശനം
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുപക്ഷത്തിന് വേണ്ടി പു.ക.സ തയ്യാറാക്കിയ പ്രചാരണ വീഡിയോകളാണ് സൈബറിടങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും പാത്രമായത്.
ഇടതുപക്ഷത്തിന്‍റെ സാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘ(പു.ക.സ)ത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുപക്ഷത്തിന് വേണ്ടി പു.ക.സ തയ്യാറാക്കിയ പ്രചാരണ വീഡിയോകളാണ് സൈബറിടങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും പാത്രമായത്.
പുകസ എറണാകുളം ജില്ലാ കമ്മിറ്റി തയാറാക്കിയ ചിത്രീകരണം. രചന-സംവിധാനം: ബാബു പള്ളാശ്ശേരിഏകോപനം: പട്ടണം റഷീദ്
Posted by പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി on Wednesday, March 24, 2021
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പു.ക.സയുടെ ജില്ലാ കമ്മിറ്റികള്‍ കേന്ദ്രീകരിച്ചാണ് പ്രചരണ വീഡിയോകള്‍ തയ്യാറാക്കിയിരിക്കുന്നത്. പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് വീഡിയോകള്‍ പങ്കുവെച്ചിട്ടുള്ളത്. എന്നാല്‍ പങ്കുവെച്ച വീഡിയോകളുടെ ഉള്ളടക്കം ഇസ്‍ലാമോഫോബിയയും ബ്രാഹ്മണ്യ വാദവുമാണ് എന്ന തരത്തിലാണ് കൂടുതല്‍ വിമര്‍ശനങ്ങളും ഉയരുന്നത്. ഫേസ്ബുക്ക് വീഡിയോകളുടെ ചുവടെ ഇത്തരം വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ കമന്‍റുകളും.
പുകസ എറണാകുളം ജില്ലാ കമ്മിറ്റി തയാറാക്കിയ ചിത്രീകരണം. രചന-സംവിധാനം: ബാബു പള്ളാശ്ശേരി ഏകോപനം: പട്ടണം റഷീദ്
Posted by പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി on Tuesday, March 23, 2021