എൻ.ഡി.എ സ്ഥാനാർത്ഥി നസീമയുടെ കാല് തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ന് പാലക്കാട് കോട്ട മൈതാനത്ത് വെച്ചു നടന്ന ബി.ജെ.പിയുടെ മഹാ സമ്മേളനത്തിനിടെയാണ് സംഭവം.
എൻ.ഡി.എ സ്ഥാനാർത്ഥിയായ പി നസീമയുടെ കാല് തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പാലക്കാട് കോട്ട മൈതാനത്ത് വെച്ചു നടന്ന ബി.ജെ.പിയുടെ മഹാ സമ്മേളനത്തിനിടെയാണ് സംഭവം. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വേദിയില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി നസീമ വേദിയുടെ മുന്നിലേക്ക് എത്തുന്നത്. വേദിയെ നോക്കി മോദി അടക്കമുള്ള നേതാക്കള്‍ കൈവീശിക്കൊണ്ടിരിക്കവെ നസീമ വേദിയുടെ മുന്നിലേക്ക് കടന്നുവന്ന് മോദിയുടെ കാലില്‍തൊട്ട് വണങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
എൻഡിഎ സ്ഥാനാർത്ഥി നസീമയുടെ കാല് തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 😍എൻഡിഎ സ്ഥാനാർത്ഥി നസീമയുടെ കാല് തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 😍
Posted by BJP Varkala on Tuesday, March 30, 2021
45 മിനിറ്റോളം ദൈർഘ്യമുള്ള പ്രസംഗം പൂർത്തിയാക്കിയതിന് ശേഷം വേദിയിലെ വലിയ ജനക്കൂട്ടത്തെ മോദിയും മറ്റ് ബി.ജെ.പി നേതാക്കളും കൈവീശി അഭിസംബോധന ചെയ്യുകയായിരുന്നു. ഇതിനിടെയാണ് മണ്ണാര്‍ക്കാട് നിന്ന് ജനവിധി തേടുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി നസീമ മോദിയുടെ കാല്‍തൊട്ട് വന്ദിക്കാനായി ശ്രമിക്കുന്നത്. എന്നാല്‍ സീമ കാല്‍ തൊട്ട് വണങ്ങുന്നതിനിടെ പ്രധാനമന്ത്രി തിരിച്ച് നസീമയുടെ കാലില്‍ തൊട്ട് വന്ദിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോള്‍ വാക്കുകള്‍ കിട്ടാനില്ലെന്നും അനുഗ്രഹമായാണ് ഈ അവസരത്തെ കാണുന്നതെന്നുമായിരുന്നു നസീമയുടെ പ്രതികരണം.
എൻ.ഡി.എ മുന്നണിയില്‍ മത്സരിക്കുന്ന ഏക മുസ്‍ലിം വനിതയാണ് പി.നസീമ. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായാണ് നസീമ മണ്ണാര്‍ക്കാട് നിന്ന് ജനവിധി തേടുന്നത്. നിലവില്‍ മുസ്‍ലിം ലീഗിന്‍റെ എന്‍ ഷംസുദ്ദീന്‍ ആണ് മണ്ഡത്തിലെ എം.എല്‍.എ.