സെന്‍സിറ്റിവിറ്റി ഉണ്ടാവണം.. മമ്മൂട്ടിയെ ഓര്‍മിപ്പിച്ച് പ്രിയങ്ക, വീഡിയോ വൈറല്‍
മലയാളവും ഇംഗ്ലീഷും കലര്‍ത്തിയുള്ള പ്രിയങ്കയുടെ പ്രസംഗം മമ്മൂട്ടിയുടെ ആ മാസ് ഡയലോഗ് ഓര്‍മിപ്പിക്കുന്നതായിരുന്നു
Update: 2021-03-30 16:35 GMT
കേരളത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മലയാളവും ഇംഗ്ലീഷും കലര്‍ത്തിയുള്ള പ്രിയങ്കയുടെ പ്രസംഗത്തിലെ ഒരു ഭാഗം, മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ ദ കിങിലെ ആ മാസ് ഡയലോഗ് കൂടി ഓര്‍മിപ്പിക്കുന്നതായിരുന്നു.
കേരളത്തിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും നിങ്ങൾക്ക് അറിയാം. ഹോണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്‍റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെൻസിറ്റിവിറ്റി ഉണ്ടാവണം
സദസ്സില്‍ നിറഞ്ഞ കയ്യടി. ദ കിങിലെ ബിജിഎം ഒക്കെ നിറച്ച് ആ വീഡിയോ സോഷ്യല്‍ മീഡിയയിലുമെത്തി.
ഷാജി കൈലാസിന്‍റെ സംവിധാനം ചെയ്ത ദ കിങില്‍ ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍ എന്ന കലക്ടറായാണ് മമ്മൂട്ടി എത്തിയത്. 'സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം' എന്ന ആ ഡയലോഗ് മലയാളി സിനിമാ പ്രേക്ഷകര്‍ മറക്കാനിടയില്ല. ആ ഡയലോഗിന്‍റെ പശ്ചാത്തലത്തിലുള്ള സംഗീതം ചേര്‍ത്താണ് കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ പ്രിയങ്കയുടെ പ്രസംഗം പ്രചരിപ്പിക്കുന്നത്.