സ്വർണക്കടത്ത് കേസിൽ സന്ദീപ് നായര്‍ക്ക് ജാമ്യം
എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസ്, ഇ.ഡി കേസുകളും നിലവിലുള്ളതിനാൽ സന്ദീപ് നായർക്ക് പുറത്തിറങ്ങാനാകില്ല.
സ്വർണ കള്ളക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. കേസിൽ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. സ്വർണക്കള്ളക്കടത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന കേസിലാണ് എന്‍.ഐ.എ കോടതിയുടെ നടപടി.
രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലും, പാസ്പോർട്ട് ഹാജരാക്കണമെന്ന ഉപാധിയോടെയുമാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. പുറമെ, മാപ്പ് സാക്ഷിയാകുന്നതിനുള്ള അപേക്ഷയും കോടതി സ്വീകരിച്ചു. ഇതോടെ സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായരടക്കം അഞ്ച് പേരാണ് മാപ്പ് സാക്ഷികളായുള്ളത്.
എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസ്, ഇ.ഡി കേസുകളും നിലവിലുള്ളതിനാൽ സന്ദീപ് നായർക്ക് പുറത്തിറങ്ങാനാകില്ല. പ്രതികളായ സന്ദീപ്, മുഹമ്മദ് അൻവർ, അബ്ദുൽ അസീസ്, നന്ദഗോപാൽ, മുസ്തഫ എന്നിവരെയാണ് കോടതി മാപ്പുസാക്ഷികളാക്കിയത്.