സി.പി.എം വ്യാജവോട്ടുകൾ ചേർത്തത് സർവീസ് സംഘടനകളെ ഉപയോഗിച്ചെന്ന് ചെന്നിത്തല

പേടിച്ചു വിരണ്ടതുകൊണ്ടാണ് തെരെഞ്ഞെടുപ്പ് ബോംബിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Update: 2021-04-01 04:31 GMT
Advertising

സർവീസ് സംഘടനകളെ ഉപയോഗിച്ചണ് സി.പി.എം വ്യാജവോട്ടുകൾ ചേർത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ട് തടയാൻ കോടതി മാർഗനിർദേശവും തെരെഞ്ഞടുപ്പ് കമ്മീഷൻ ഇടപെടലും മാത്രം മതിയാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പുറത്ത് വിട്ട പട്ടികയിലുള്ള എല്ലാവരും കുറ്റക്കാരല്ല. ഇരട്ട വോട്ടുണ്ടെങ്കിൽ പരാതി നൽകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനോ കോടതിയോ ഇടപെട്ടത് കൊണ്ട് മാത്രം കള്ളവോട്ട് തടയാനാകില്ല. അതുകൊണ്ടാണ് ഇരട്ടവോട്ടുള്ളവരുടെ പട്ടിക പുറത്ത് വിട്ടതെന്നും ചെന്നിത്തല പറഞ്ഞു.

ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റ് വഴി 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിവരമാണ് പ്രതിപക്ഷം പുറത്ത് വിട്ടത്. നാല് ലക്ഷത്തിലധികം വരുന്ന ഇരട്ട വോട്ടര്‍മാര്‍ ഉണ്ടെന്ന പരാതി പ്രതിപക്ഷനേതാവ് ഉന്നയിപ്പോള്‍ 38,586 വോട്ടുകളേ ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിള്ളുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്.

Full View

മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പേടിച്ചു വിരണ്ടതുകൊണ്ടാണ് തെരെഞ്ഞെടുപ്പ് ബോംബിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News