സംവാദങ്ങൾ ആശയപരമാകാം, വ്യക്തിപരമാകരുതെന്ന് രാഹുല്‍ ഗാന്ധി

ആരോപണങ്ങളും സംവാദങ്ങളും വ്യക്തിപരമാകരുത്, എല്ലാത്തിനുമുപരി വ്യക്തി ബന്ധങ്ങൾ നിലനിൽക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

Update: 2021-04-01 07:13 GMT
Advertising

സംവാദങ്ങൾ വ്യക്തിപരമാകരുതെന്ന് രാഹുൽ ഗാന്ധി എം.പി. യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി വയനാട്ടിൽ എത്തിയതായിരുന്നു രാഹുൽ. മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തി.

ആശയപരമായ സംവാദങ്ങൾക്കാണ് എന്നും പ്രാധാന്യം നൽകുന്നതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വയനാട്ടില്‍ പറഞ്ഞു.

ആശയപരമായ സംവാദങ്ങൾക്ക് വേദിയുണ്ടാകണം. എല്ലാവർക്കും സംസാരിക്കാനുള്ള അവസരം വേണം. ഏറ്റവുമൊടുവിൽ, വ്യക്തി ബന്ധങ്ങൾ നിലനിൽക്കണം. ആരോപണങ്ങളും സംവാദങ്ങളും വ്യക്തിപരമാകരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുൽഗാന്ധിക്കെതിരായ ജോയ്സ് ജോർജിന്റെ വിവാദ പ്രസംഗം കടുത്ത രാഷ്ട്രീയ പോരിനാണ് വഴിവെച്ചത്. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയെ ജോയ്സ് ജോര്‍ജ് വ്യക്തിപരമായി ആക്രമിച്ചത്.

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും രാഹുൽ പ്രചാരണത്തിനുണ്ട്. മാനന്തവാടിയിൽ റോഡ് ഷോയോടെയാണ് ജില്ലാ പര്യടനം ആരംഭിച്ചത്. കൽപറ്റയിലെ പൊതുയോഗത്തിലും രാഹുൽ പങ്കെടുക്കുന്നുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News