കണ്ണൂരില്‍ മുസ്‍ലിം ലീഗ്-സി.പി.എം സംഘർഷം
എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ഗോവിന്ദന്‍റെ പ്രചാരണ പരിപാടി നടന്നതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
Update: 2021-04-02 01:34 GMT
കണ്ണൂർ മയ്യിൽ പാമ്പുരുത്തിയിൽ മുസ്‍ലിം ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ അഞ്ച് സി.പി.എം പ്രവർത്തകർക്കും മൂന്ന് ലീഗ് പ്രവർത്തകർക്കും പരിക്കേറ്റു.
തളിപറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ഗോവിന്ദന്‍റെ പ്രചാരണ പരിപാടി നടന്നതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
പ്രചാരണ ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.