'പിണറായിയെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് പാർട്ടിയല്ല, പാര്‍ട്ടിക്ക് എല്ലാവരും സഖാക്കള്‍' കോടിയേരി

ക്യാപ്റ്റൻ പ്രയോഗവുമായി പാർട്ടിക്ക് ബന്ധം ഇല്ലെന്നും ക്യാപ്റ്റന്‍ എന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി ഒരിടത്തും നല്‍കിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

Update: 2021-04-02 10:46 GMT
Advertising

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് പാര്‍ട്ടിയല്ലെന്ന് മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്യാപ്റ്റൻ പ്രയോഗവുമായി പാർട്ടിക്ക് ബന്ധം ഇല്ലെന്നും ക്യാപ്റ്റന്‍ എന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി ഒരിടത്തും നല്‍കിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

വിശേഷണങ്ങള്‍ നല്‍കുന്നത് വ്യക്തികളാണ്. അതുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. പാർട്ടിക്ക് എല്ലാവരും സഖാക്കൾ ആണ്. തീരുമാനങ്ങൾ എടുക്കുന്നത് പാർട്ടി ആണ്, അല്ലാതെ മുഖ്യമന്ത്രി അല്ല. കോടിയേരി പറഞ്ഞു.

വടകര എല്‍.ഡി.എഫിന്‍റെ ഉറച്ച സീറ്റാണെന്നും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ കോടിയേരി വ്യക്തമാക്കി. സി.പി.എം ഭയക്കുന്നുവെന്നത് രമയുടെ വെറും തോന്നലാണെന്നും കോടിയേരി തുറന്നടിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലെ സാധ്യതകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കോടിയേരി.

'ടി.പി വധം എല്ലാ തെരെഞ്ഞെടുപ്പിലും ചർച്ചയായതാണ്. എല്ലാ കൊലപാതകങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടതുണ്ട്. ഏറ്റവും കൂടുതൽ അക്രമത്തിനു ഇരകളായത് സി.പി.എമ്മാണ്' കോടിയേരി കൂട്ടിച്ചേര്‍ത്തു. മണ്ടോടി കണ്ണനെ കൊലപ്പെടുത്തിയ കോൺഗ്രസിന്‍റെ കൊടിയാണ് രമ ഇപ്പോള്‍ പിടിക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News