മുത്തലാഖിൽ മുസ്‌ലിംലീഗിന്റെ നിലപാടെന്തായിരുന്നു, എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സാമൂഹ്യ നയങ്ങളെന്ത്? പ്രധാനമന്ത്രി

"കേരളത്തിലെ രണ്ടു മുന്നണികളും സാമുദായിക, പിന്തിരിപ്പൻ കക്ഷികളുമായി ചേർന്നു പ്രവർത്തിക്കുകയാണ്"

Update: 2021-04-02 10:54 GMT
Advertising

കോന്നിയിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മുസ്‌ലിംലീഗിനും എസ്ഡിപിഐക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിനായി കേരളത്തിലെ രണ്ടു മുന്നണികളും സാമുദായിക, പിന്തിരിപ്പൻ കക്ഷികളുമായി ചേർന്നു പ്രവർത്തിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു.

'അധികാരക്കൊതി മൂലം യുഡിഎഫും എൽഡിഎഫും സാമുദായിക, ക്രിമിനൽ, പിന്തിരിപ്പൻ കക്ഷികളുമായി ചേർന്നു പ്രവർത്തിക്കുകയാണ്. മുത്തലാഖിൽ മുസ്‌ലിംലീഗിന്റെ നിലപാട് എന്തായിരുന്നു? എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സാമൂഹ്യ നയങ്ങൾ എന്താണ്? പിന്തിരിപ്പൻ രാഷ്ട്രീയത്തെ പിന്തുണയ്ക്കാനാകുമോ? ഇല്ല' - മോദി പറഞ്ഞു.

എൽഡിഎഫും യുഡിഎഫും ഏഴു വീതം പാപങ്ങൾ ചെയ്തു എന്നായിരുന്നു മോദിയുടെ ആരോപണം. അതിലൊന്നായാണ് പ്രധാനമന്ത്രി ഇതിനെ വിശദീകരിച്ചത്.

ശബരിമല പ്രചാരണ ആയുധമാക്കുക എന്ന ലക്ഷ്യത്തോടെ ശരണംവിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിലെ രാഷ്ട്രീയ ഗതി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മോദി ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർക്ക് കേരളത്തിലെ മാറ്റം മനസിലാകില്ലെന്നും കുറ്റപ്പെടുത്തി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News